Adhaar App 
India

ഇനി ആധാര്‍ കാര്‍ഡ് കൈയില്‍കൊണ്ടു നടക്കേണ്ട, ആധാര്‍ ആപ്പ് പുറത്തിറങ്ങി, അറിയേണ്ടതെല്ലാം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇനി ആധാര്‍ കാര്‍ഡ് കൈയില്‍കൊണ്ടു നടക്കേണ്ട, നിരവധി ഫീച്ചറുകളുമായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാര്‍ ആപ്പ് പുറത്തിറക്കി. ആധാര്‍ ആപ്പ് ലഭ്യമാകുന്നതോടെ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി എല്ലായിടത്തും കൊണ്ടുപോകേണ്ട ആവശ്യമില്ല.

പുതിയ ആധാര്‍ ആപ്പില്‍ പുത്തന്‍ -ഫീച്ചറുകള്‍, മെച്ചപ്പെടുത്തിയ സുരക്ഷ, എളുപ്പത്തിലുള്ള ആക്സസ്, പൂര്‍ണ്ണമായും പേപ്പര്‍ രഹിത അനുഭവം എന്നിവ ഉള്‍പ്പെടും. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് പുതിയ ആധാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ഒരു ലിങ്ക് ഉള്‍പ്പെടെ ആധാറിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.

'Aadhaar' ആപ്പ് ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്‌റ്റോറില്‍ നിന്നും ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്ത് ആധാര്‍ ഇനി ഡിജിറ്റലാക്കി മാറ്റാം. ഫേസ് ഡിറ്റക്ഷന്‍ സങ്കേതിക വിദ്യ ഉള്‍പ്പെടെ ബയോമെട്രിക് ലോക് സൗകര്യങ്ങളും, ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള ഷെയറിങ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഉപയോക്താവിന്റെ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തുന്ന സാങ്കേതിക സുരക്ഷയോടെയാണ് ആപ്പ് തയ്യാറാക്കിയത്. ഒരു മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പിലൂടെ കുടുംബത്തിലെ അഞ്ച് പേരുടെ ആധാര്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. എന്നാല്‍, എല്ലാ കാര്‍ഡിനും ഒരേ ഫോണ്‍ നമ്പറിലായിരിക്കണം രജിസ്റ്റര്‍ ചെയ്തിരിക്കേണ്ടത്.

ആവശ്യമായ വിവരങ്ങള്‍ മാത്രം വെളിപ്പെടുത്താന്‍ കഴിയും വിധം ഉപയോക്താവിന് ഡാറ്റ നിയന്ത്രിക്കാനുള്ള സൗകര്യം. പേരും ഫോട്ടോയും മാത്രം പങ്കുവെക്കാനുള്ള അവസരത്തില്‍ വിലാസവും ജനനതീയതിയും മറച്ചുവെക്കാന്‍ കഴിയും.

ക്യൂ.ആര്‍ കോഡ് വെരിഫിക്കേഷന്‍: ബാങ്ക്, സര്‍ക്കാര്‍ ഓഫീസുകള്‍, സര്‍വീസ് സെന്റര്‍ എന്നിവടങ്ങളില്‍ ആധാര്‍ കാര്‍ഡ് ക്യൂ.ആര്‍ കോഡ് വഴി എളുപ്പത്തില്‍ വെരിഫൈ ചെയ്യാന്‍ സൗകര്യം.ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ ആപ്പിലെ ആധാര്‍ കാര്‍ഡ് ഉപയോഗിക്കാം. ആധാര്‍ ഉപയോഗം ട്രാക്ക് ചെയ്യാനുള്ള അവസരമുണ്ട്. എവിടെ, എപ്പോഴെല്ലാം ആധാര്‍ ഉപയോഗിച്ചുവെന്ന് ഇതുവഴി തിരിച്ചറിയാം.

ആധാര്‍ ആപ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം

ആന്‍ഡ്രോയ്ഡ് ഫോണില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും, ഐ ഫോണില്‍ ആപ്പില്‍ സ്റ്റോറില്‍ നിന്നും 'Aadhaar' എന്ന് ടൈപ് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം.

ഡൗണ്‍ലോഡ് ചെയ്ത ശേഷം ഭാഷ തെരഞ്ഞെടുത്ത്, 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുക.

ഒടിപി വെരിഫൈ: ലിങ്ക് ചെയ്ത നമ്പറിലേക്ക് വരുന്ന ഒടിപി വഴി ആധാര്‍ വെരിഫൈ ചെയ്യുക.

ഫേസ് ഓഥന്റിഫിക്കേഷന്‍: മുഖം സ്‌കാന്‍ ചെയ്ത് ആധികാരികത ഉറപ്പാക്കല്‍ നിര്‍ബന്ധം. സുരക്ഷക്കായി ഇത് അനിവാര്യമാണ്.

പിന്‍ സുരക്ഷ: ആറ് ഡിജിറ്റ് പിന്‍ സുരക്ഷ ഉറപ്പാക്കുക

New aadhaar app launched complete guide on features

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്‍ഡിഎഫിന്റെ ആത്മവിശ്വാസം ജനങ്ങൾ; എകെ ബാലന്‍ പങ്കുവച്ചത് കേരളത്തിന്റെ അനുഭവമെന്ന് മുഖ്യമന്ത്രി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയുടെ ഭർത്താവിനെ ബിജെപി പുറത്താക്കി

'എങ്ങനെയും 10 വോട്ട് നേടണം, മുഖ്യമന്ത്രിയുടെ ശ്രമം ഭൂരിപക്ഷങ്ങളുടെ അനുകമ്പ നേടാന്‍'; വിമര്‍ശനങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ മറുപടി

ഒന്നും രണ്ടും അല്ല... 4 എണ്ണം! ആലപ്പുഴ ന​ഗര മധ്യത്തിൽ നിന്ന് പെരുമ്പാമ്പുകളെ പിടികൂടി

സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയും, ബാക്ക് ബെഞ്ചേഴ്‌സ് ഇല്ലാതാകും; മാറ്റങ്ങള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍

SCROLL FOR NEXT