ഡല്‍ഹിയില്‍ നടന്ന എന്‍ഡിഎ യോഗത്തില്‍ നിന്ന്/പിടിഐ 
India

എന്‍ഡിഎയ്ക്ക് പുതിയ അര്‍ത്ഥം; വിശദീകരിച്ച് മോദി, ശക്തി പ്രകടനമായി സഖ്യകക്ഷികളുടെ യോഗം

പുതിയ ഇന്ത്യക്കും വികസനത്തിനും വേണ്ടിയാണ് എന്‍ഡിഎ നിലകൊള്ളുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുതിയ ഇന്ത്യക്കും വികസനത്തിനും വേണ്ടിയാണ് എന്‍ഡിഎ നിലകൊള്ളുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത എന്‍ഡിഎ സഖ്യകക്ഷികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ഇന്ത്യ, വികസിത രാജ്യം, ഇന്ത്യയിലെ ജനങ്ങളുടെ അഭിലാഷം (New India, Developed Nation, Aspiration of People of India.)എന്നാണ് എന്‍ഡിഎയുടെ പൂര്‍ണ രൂപമമെന്നും അദ്ദേഹം പറഞ്ഞു. 

എന്‍ഡിഎ പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഒരിക്കലും ജനവിധിയെ പരിഹസിച്ചിട്ടില്ല. ഭരിക്കുന്ന സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കാന്‍ വിദേശസാഹയം തേടിയിട്ടില്ല. രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിന് വേണ്ടിയുള്ള വികസന പദ്ധതികള്‍ക്ക് ഞങ്ങള്‍ ഒരിക്കലും തടസ്സങ്ങള്‍ സൃഷ്ടിച്ചിട്ടില്ല. എന്‍ഡിഎയെ സംബന്ധിച്ചിടത്തോളം ആദ്യ പരിഗണന രാജ്യത്തിനും രാജ്യത്തിന്റെ സുരക്ഷയ്ക്കും ജനങ്ങളുടെ ശാക്തീകരണത്തിനുമാണ്.- അദ്ദേഹം പറഞ്ഞു. 

38 പാര്‍ട്ടികളുടെ നേതാക്കളാണ് എന്‍ഡിഎ യോഗത്തില്‍ പങ്കെടുത്തത്. ബംഗളൂരുവില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ സഖ്യത്തിന് 'ഇന്ത്യ' എന്ന് പേരിട്ടിരുന്നു. ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്' എന്നാണ് 'ഇന്ത്യ'യുടെ പൂര്‍ണരൂപം. ഇതിന് പിന്നാലെയാണ് എന്‍ഡിഎയ്ക്കും പുതിയ പേര് പ്രഖ്യാപിച്ച് മോദി രംഗത്തെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ' എന്ന പേരിട്ടത് രാഹുല്‍; 11 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റി, മുന്നണിയുടെ മുഖം ആരെന്ന് മുംബൈയില്‍ തീരുമാനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

ധൈര്യം തന്നത് മമ്മൂക്ക; തൃശ്ശൂര്‍ വരെ പോകാനിറങ്ങി, ഇന്ത്യ മൊത്തം കറങ്ങി വന്നു; യാത്രാനുഭവം പങ്കിട്ട് അനൂപ് മേനോന്‍

ബിജെപി മുന്‍ എംഎല്‍എയെ ഗ്രാമീണര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; അക്രമം ക്രഷര്‍ യൂണിറ്റ് തുറക്കാനുള്ള നീക്കത്തിനിടെ

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; നാളെ മുതല്‍ മഴ, തുലാവര്‍ഷം എത്തിയേക്കും

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്