യു കെയിലെ ഇന്ത്യന്‍ എംബസി/ ഫയല്‍ 
India

അതിവേഗ വൈറസ് വ്യാപനം; യു കെയിലെ ഇന്ത്യന്‍ എംബസി അടച്ചു

വകഭേദം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് യു കെയിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തനം നിര്‍ത്തി

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: വകഭേദം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് യു കെയിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തനം നിര്‍ത്തി. നയതന്ത്ര സേവനങ്ങള്‍ ഫെബ്രുവരി 20 വരെ നിര്‍ത്തിവെച്ചതായി യു കെയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

വൈറസ് വ്യാപന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ഫെബ്രുവരി പകുതി വരെ ബ്രിട്ടണില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആണ്.

കൂടുതല്‍ രോഗവ്യാപന ശേഷിയുള്ള പുതിയ കോവിഡ് വകഭേദം കഴിഞ്ഞ ഡിസംബറിലാണ് യു കെയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലും വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചൂരൽമല - മുണ്ടക്കൈ ദുരിതബാധിതർക്ക് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണം ഇഴയുന്നു; കോൺഗ്രസിനും ലീഗിനും വിമർശനം

'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ

ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി; നിര്‍ണായക പരിഷ്‌കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍