കല്യാണം കഴിഞ്ഞ് ഏഴാം ദിവസം യുവതിക്ക് മരണം സംഭവിക്കുകയായിരുന്നു പ്രതീകാത്മക ചിത്രം
India

ആദ്യരാത്രിയില്‍ ഭര്‍ത്താവ് ലൈംഗിക ഉത്തേജ മരുന്ന് കഴിച്ച് സെക്‌സില്‍ ഏര്‍പ്പെട്ടു; നവവധു ഏഴാംനാള്‍ ചികിത്സയിലിരിക്കെ മരിച്ചു

ആദ്യരാത്രിയില്‍ ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച് ഭര്‍ത്താവ് സെക്‌സില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ നവവധു ചികിത്സയിലിരിക്കെ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ആദ്യരാത്രിയില്‍ ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച് ഭര്‍ത്താവ് സെക്‌സില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ നവവധു ചികിത്സയിലിരിക്കെ മരിച്ചു. ഗുരുതര പരിക്കുകളെ തുടര്‍ന്ന് ആരോഗ്യനില വഷളായ നവവധുവിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും കല്യാണം കഴിഞ്ഞ് ഏഴാം ദിവസം യുവതിക്ക് മരണം സംഭവിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ ഹമീര്‍പൂരിലാണ് ദാരുണ സംഭവം. ഫെബ്രുവരി മൂന്നിനായിരുന്നു ഇവരുടെ വിവാഹം. ആദ്യ രാത്രിയില്‍ എന്‍ജിനീയര്‍ ആയ ഭര്‍ത്താവ് ലൈംഗിക ഉത്തേജക മരുന്ന് കഴിക്കുകയായിരുന്നു. ലൈംഗിക ബന്ധത്തിനിടെ ഉണ്ടായ ഗുരുതര പരിക്കുകളാണ് യുവതിയുടെ മരണത്തില്‍ കലാശിച്ചത്. പരിക്കുകളെ തുടര്‍ന്ന് ആരോഗ്യനില വഷളായ യുവതിയെ ഫെബ്രുവരി ഏഴിനാണ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കെ ഫെബ്രുവരി പത്തിനാണ് യുവതി മരിച്ചത്. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവ് വീട് പൂട്ടി ഒളിവില്‍ പോയതായും ആക്ഷേപമുണ്ട്.

അതേസമയം പരാതി ഒന്നും ലഭിച്ചിട്ടില്ല എന്നാണ് ഹമീര്‍പൂര്‍ പൊലീസ് പറയുന്നത്. കൂട്ടബലാത്സംഗത്തിന് സമാനമായ പീഡനം യുവതി നേരിട്ടതായി ചികിത്സിച്ച ഡോക്ടര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

SCROLL FOR NEXT