ന്യൂഡല്‍ഹി: അടുത്ത നാല്‍പ്പത് വര്‍ഷം ബിജെപിയുടെ കാലമാണെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ബിജെപി നിര്‍വാഹക സമിതി യോഗത്തില്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ. വംശീയ രാഷ്ട്രീയം, ജാതീയത, പ്രീണന രാഷ്ട്രീയം എന്നിവ വലിയ പാപങ്ങളാണെന്നും രാജ്യം വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് കാരണം ഇതാണെന്നും അമിത് ഷാ പറഞ്ഞു.
ഗുജറാത്ത് കലാപത്തിലെ സുപ്രീംകോടതി വിധി ചരിത്രപരമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിവും രാഷ്ട്രീയ പ്രേരിതവും എന്ന് കോടതി കണ്ടെത്തിയരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് പ്രതിപക്ഷം ചിതറി പോയിരിക്കുന്ന അവസ്ഥയാണ്. കുടുംബാധിപത്യത്യവും പ്രീണനരാഷ്ട്രീയവും അവസാനിച്ചിരിക്കുന്നു. കോണ്‍ഗ്രസിനുള്ളിലെ ജനാധിപത്യത്തിനായി അംഗങ്ങള്‍ പരസ്പരം പോരടിക്കുകയാണ്. ഭയം കൊണ്ടാണ് ഗാന്ധി കുടുബം കോണ്‍ഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാത്തത്. കോണ്‍ഗ്രസിന് മോദി ഫോബിയ ആണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.ബംഗാളിലെയും തെലങ്കാനയിലെയും കുടുംബവാഴ്ച ബിജപെ അവസാനിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു.
രാജ്യത്തിനായി എടുക്കുന്ന എല്ലാ തീരുമാനങ്ങളെയും കോണ്‍ഗ്രസ് എതിര്‍ക്കുകയാണ്. സര്‍ജിക്കല്‍ സ്‌െ്രെടക്ക് , കശ്മീരിലെ 370, വാക്‌സിനേഷന്‍. രാമക്ഷേത്രം തുടങ്ങിയവയെല്ലാം കോണ്‍ഗ്രസ് എതിര്‍ത്തു. അനുച്ഛേദം 370 റദ്ദാക്കിയതോടെ ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി. മോദി പ്രധാനമന്ത്രി ആയപ്പോള്‍ ആഭ്യന്തര സുരക്ഷയും അതിര്‍ത്തിയിലെ സുരക്ഷയും ശക്തിപ്പെട്ടു. അടുത്ത 40 വര്‍ഷം ബിജെപിയുടെ കാലഘട്ടം ആണ്. ബിജെപി ഭരണത്തില്‍ ഇന്ത്യ ലോകത്തിനു മുമ്പില്‍ വിശ്വ ഗുരു ആകും. രാഷ്ട്രപതിയെ തെരഞ്ഞെടുക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഒരുതവണ ദളിത് വിഭാഗത്തില്‍ നിന്നും ഒരുതവണ ആദിവാസി വനിതാ വിഭാഗത്തില്‍ നിന്നുമാണ് ബിജെപി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates