സ്മിത് മച്ചാര്‍ 
India

ഫ്‌ലൈദുബൈ: ഇന്ത്യന്‍ പൈലറ്റിനെതിരായ ആക്രമണം, കേസെടുത്ത് എന്‍ഐഎ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ന്യൂഡല്‍ഹി: ഫ്‌ലൈദുബൈ യാത്രാവിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). ഒമാനി പൗരനായ സഹപൈലറ്റ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് എംഐഎ നടപടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎയോട് നിര്‍ദേശിച്ചതായും എഫ്‌ഐആര്‍ പറയുന്നു.

വിമാനം റാഞ്ചാനോ തകര്‍ക്കാനോ ഉള്ള ശ്രമത്തിനിടെയാണ് സഹപൈലറ്റ് ഇന്ത്യന്‍ ക്യാപ്റ്റനെ കുത്തിയതെന്ന് യാത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്തതായി എഫ്ഐആറില്‍ പറയുന്നു. ആക്രമണത്തില്‍ സ്മിത് മച്ചാറിന്റെ തലയിലും കൈകളിലും ആഴത്തിലുള്ള മുറിവുകള്‍ ഏറ്റിരുന്നു.

എന്‍ഐഎ നിയമത്തിലെ 6ാം വകുപ്പിന്റെ ഉപവകുപ്പുകളായ (5), (8), 8ാം വകുപ്പ് എന്നിവ പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാനാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ത്യന്‍ പൈലറ്റിന് നേരെ ആക്രമണം ഉണ്ടായതും വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ചതും കണക്കിലെടുത്താണ് എന്‍ഐഎയെ അന്വേഷണം ഏല്‍പിച്ചത്.

സെപ്റ്റംബര്‍ 30-ന് ‍174 യാത്രക്കാരും 6 ജീവനക്കാരുമായി ദുബൈായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പോയ വിമാനത്തിലാണ് അട്ടിമറി ശ്രമം നടന്നത്. സഹപൈലറ്റായ ഒമാന്‍ സ്വദേശി ഹമാം അല്‍ ഹമാമിയുടെ ആക്രമണത്തില്‍ ഇന്ത്യക്കാരനായ ക്യാപ്റ്റന്‍ സ്മിത് മച്ഛറിന്റെ തലയിലും കൈകളിലും ആഴത്തില്‍ മുറിവേറ്റിരുന്നു. യാത്രക്കാരും വിമാന ജീവനക്കാരും ചേര്‍ന്ന് സഹപൈലറ്റിനെ ബലപ്രയോഗത്തിലൂടെ കീഴടക്കി. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് പൈലറ്റുമാര്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൗദിയിലെ തബൂക്കിലുള്ള പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി.

NIA Registers Case In flydubai Incident Under Anti-Hijacking

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: അഭിജീത് ദിപ്‌കെയുടെ മുത്തശ്ശി മരിച്ചു; കസ്റ്റഡിയില്‍ നിന്ന് വിട്ടേക്കും

ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ വീണ്ടും വൻ മാറ്റം!

'ഫ്രണ്ട്... പേടി തോന്നുന്നുണ്ടോ? ഗെയിം ഓണ്‍'; കേന്ദ്രത്തോട് പ്രകാശ് രാജ്

വ്യായാമത്തിനൊപ്പം കുടവയറു കുറയ്ക്കാൻ കിടിലൻ കോമ്പിനേഷൻ, തേനും കറുവപ്പട്ടയും