നിതീഷ് കുമാർ മന്ത്രിയുടെ കഴുത്തിന് പിടിക്കുന്നു/ വീഡിയോ ദൃശ്യത്തിൽ നിന്ന് 
India

മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെച്ച് മന്ത്രിയുടെ കഴുത്തിന് പിടിച്ച് നിതീഷ് കുമാര്‍; അമ്പരന്ന് മന്ത്രിമാര്‍

കഴുത്തിന് പിടിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറി

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെ മന്ത്രിയുടെ കഴുത്തിന് പിടിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മന്ത്രി അശോക് ചൗധരിയുടെ കഴുത്തിന് പിടിക്കുന്നതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയത്. 

വാക്‌സിന്‍ നല്‍കുന്ന ഒരു പുരോഹിതനും ഞങ്ങള്‍ക്കുണ്ട് എന്നു പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ നടപടി. പിന്നില്‍ നിന്ന മന്ത്രിയെ മുന്നിലേക്ക് വിളിച്ചു വരുത്തിയാണ് നിതീഷിന്റെ പ്രവൃത്തി. 

ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അടക്കമുള്ള നേതാക്കളും സ്ഥലത്തുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത നീക്കം അശോക് ചൗധരിക്കും മറ്റു മന്ത്രിമാര്‍ക്കും അമ്പരപ്പുണ്ടാക്കി. എന്തിനാണ് മന്ത്രിയുടെ കഴുത്തിന് പിടിച്ചതെന്ന് വ്യക്തമല്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ മഴ തുടരും

സെഞ്ച്വറി അടിച്ച് യുവതാരം രഞ്ജിയിലേക്ക്! കേരള ടീമിനെ പ്രഖ്യപിച്ചു