ചിത്രം: ട്വിറ്റര്‍ 
India

നിതീഷ് കുമാര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി; ആര്‍ജെഡിയുടെ പേരില്‍ പോസ്റ്റര്‍, പിന്നില്‍ വനിതാ നേതാവ് 

2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് ആര്‍ജെഡിയുടെ പേരില്‍ പോസ്റ്റര്‍.

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് ആര്‍ജെഡിയുടെ പേരില്‍ പോസ്റ്റര്‍. ആര്‍ജെഡി വനിതാ സംഘടന ജനറല്‍ സെക്രട്ടറി പൂനം റായിയുടെ ചിത്രം ഉള്‍പ്പെടുത്തിയാണ് പോസ്റ്റര്‍ പതിച്ചത്. ഇവര്‍ തന്നെയാണ് പോസ്റ്റര്‍ ഒട്ടിക്കാന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് വിവരം. സംഭവം മാധ്യമശ്രദ്ധയാകര്‍ഷിച്ചതിന് പിന്നാലെ, പോസ്റ്ററുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എടുത്തുമാറ്റി. 

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് നിതീഷ് കുമാര്‍ മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തുന്ന പശ്ചത്താലത്തിലാണ് ബിഹാറില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, എന്‍സിപി നേതാവ് ശരദ് പവാര്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറേ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവരുള്‍പ്പെടെ നിരവധി പ്രതിപക്ഷ നേതാക്കള്‍ നിതീഷ് കുമാറിന് ചുറ്റും നില്‍ക്കുമ്പോള്‍, അദ്ദേഹം പ്രധാനമന്ത്രി കസേരയില്‍ ഇരിക്കുന്നതായാണ് പോസ്റ്ററിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT