പുകവലിയെത്തുടര്‍ന്ന് മസ്തിഷ്‌കാഘാതമുണ്ടായാല്‍ ഭിന്നശേഷി പെന്‍ഷന് അര്‍ഹതയില്ലെന്ന് സുപ്രീം കോടതി 
India

'പുകവലിച്ചതുമൂലം മസ്തിഷകാഘാതം വന്നാല്‍ ഭിന്നശേഷി പെന്‍ഷന്‍ ഇല്ല'

ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍ക്കും മദ്യം, പുകയില, ലഹരിമരുന്ന് എന്നിവയുടെ അമിത ഉപയോഗത്തിലൂടെ ഉണ്ടാകുന്ന വൈകല്യത്തിനും മരണത്തിനും നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്നും ഇതെല്ലാം വ്യക്തിയുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളാണെന്നും കോടതി നിരീക്ഷിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുകവലിയെത്തുടര്‍ന്ന് മസ്തിഷ്‌കാഘാതമുണ്ടായാല്‍ ഭിന്നശേഷി പെന്‍ഷന് അര്‍ഹതയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 1961ലെ ആര്‍മി വ്യവസ്ഥകളും 2002ലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കുള്ള മാര്‍ഗരേഖയും ചൂണ്ടിക്കാട്ടിയാണ് മുന്‍ കരസേന ഉദ്യോഗസ്ഥന്‍ നല്‍കിയ ഹര്‍ജി തള്ളിയത്.

ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍ക്കും മദ്യം, പുകയില, ലഹരിമരുന്ന് എന്നിവയുടെ അമിത ഉപയോഗത്തിലൂടെ ഉണ്ടാകുന്ന വൈകല്യത്തിനും മരണത്തിനും നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്നും ഇതെല്ലാം വ്യക്തിയുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളാണെന്നും കോടതി നിരീക്ഷിച്ചു.

പ്രതിദിനം പത്ത് ബീഡി വലിക്കുന്ന ശീലം വിമുക്ത സൈനികന് ഉണ്ടായിരുന്നുവെന്നും മെഡിക്കല്‍ രേഖകളില്‍ വ്യക്തമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ശീലത്തെ സൈനിക സേവനവുമായി ബന്ധിപ്പിക്കാന്‍ കഴിയില്ലെന്ന് വാദിച്ചാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്.

'No Disability Pension For Brain Stroke Caused By Smoking' : Supreme Court Rejects Ex-Army Officer's Claim

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരള ഗ്രാമത്തിന് ആത്മീയ കാവലായി ബലൂചിസ്‌താൻ ദമ്പതികൾ; വയനാടൻ മണ്ണിൽ അലിഞ്ഞുചേർന്ന ഒരു പുണ്യചരിത്രം

മണ്‍ചട്ടി പൂപ്പല്‍ പിടിക്കാതെ തടയാം ; ഇത് പരീക്ഷിക്കാം

പോത്ത് തന്നെ എന്ന് ഉറപ്പിക്കാം; മായം അറിയാന്‍ ഡിഎന്‍എ ടെസ്റ്റ്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പൊട്ടിക്കരഞ്ഞു... കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അല്‍ നസര്‍

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ബെന്നി ബഹനാന് മുൻതൂക്കം; കോൺഗ്രസിൽ പുനഃസംഘടന ചർച്ചകൾ സജീവം

SCROLL FOR NEXT