ഇന്ത്യ - പാക് അതിര്‍ത്തി പിടിഐ
India

ദീപാവലി ദിനത്തില്‍ അതിര്‍ത്തിയില്‍ മധുരപലഹാരങ്ങള്‍ കൈമാറിയില്ല; പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ

പലഹാരങ്ങള്‍ വിതരണം ചെയ്യരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതിര്‍ത്തി സുരക്ഷാ സേനയ്ക്ക് നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് തീരുമാനം.

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: ഇന്ത്യയിലെ ആഘോഷാവസരങ്ങളില്‍ ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ കാലങ്ങളായി മധുരപലഹാരങ്ങള്‍ നല്‍കുന്ന രീതിയുണ്ടായിരുന്നു. ഇത്തവണത്തെ ദീപാവലി ദിനത്തില്‍ ഈ മധുര വിതരണം ഇന്ത്യ നടത്തിയില്ല. പലഹാരങ്ങള്‍ വിതരണം ചെയ്യരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതിര്‍ത്തി സുരക്ഷാ സേനയ്ക്ക് നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് തീരുമാനം.

പതിറ്റാണ്ടുകളായി സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ഹോളി, ദീപാവലി, ഈദ് തുടങ്ങിയ ദേശീയവും മതപരവുമായ എല്ലാ ആഘോഷ വേളകളിലും ഇന്ത്യ- പാക് സൈനികര്‍ മധുരപലഹാരങ്ങളും ആശംസകളും കൈമാറിയിരുന്നു. സംഘര്‍ഷങ്ങള്‍ക്കിടയിലും പരസ്പര സൗഹാര്‍ദത്തിന്റെ പ്രതീകമാണ് മധുരപലഹാരങ്ങള്‍ വിതരണം ചെയ്യല്‍.

ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദികള്‍ 26 പേരെ കൊലപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ഇന്ത്യ പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ചത്.

ഇത്തവണ സ്വാതന്ത്ര്യ ദിനത്തിനും മധുരവിതരണം നടത്തിയിരുന്നില്ല. അതിര്‍ത്തി കടന്നുള്ള ഭീകരത തുടരുന്നിടത്തോളം ഇത് നിര്‍ത്തിവെക്കാനാണ് നിര്‍ദേശമെന്ന് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇരുപക്ഷവും ഹസ്തദാനവും നടത്തിയില്ല.

No Diwali Sweets Exchanged With Pakistan Rangers At Rajasthan Border

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; 17 അംഗ കോര്‍ കമ്മിറ്റിയുമായി കോണ്‍ഗ്രസ്

ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് ആരോ​ഗ്യകരമാണോ?

അനായാസം ഓസീസ്; രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് തോല്‍വി

'നിന്റെ അച്ഛന്‍ നക്‌സല്‍ അല്ലേ, അയാള്‍ മരിച്ചത് നന്നായെന്നു പറഞ്ഞു; എന്തിനൊക്കെ പ്രതികരിക്കണം?'; നിഖില വിമല്‍ ചോദിക്കുന്നു

നാളെ മുതല്‍ സപ്ലൈകോയില്‍ ഓഫര്‍ പൂരം; 'അഞ്ച് രൂപയ്ക്ക് പഞ്ചസാര'; 50ാം വര്‍ഷത്തില്‍ 50 ദിവസം വിലക്കുറവ്

SCROLL FOR NEXT