സ്വയം പ്രഖ്യാപിത ആള്‍ദൈവം ഭോല ബാബ എഎന്‍ഐ
India

'ജനിച്ചാല്‍ മരിക്കും; വിധിയെ ആര്‍ക്കും തടുക്കാനാവില്ല'; ഹഥ്‌റസ് സംഭവത്തില്‍ പ്രതികരിച്ച് വിവാദ ആള്‍ദൈവം

'എല്ലാവരും ഒരുദിവസം മരിക്കും. അതില്‍ നിന്ന് ആര്‍ക്കും ഒഴിവാകാനാവില്ല. ഇന്നല്ലെങ്കില്‍ നാളെ മരണം ഉറപ്പാണ്. കാലം മാത്രമാണ് നിലനില്‍ക്കുന്നത്'

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഹഥ്‌റസിലെ സത്‌സംഗിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിച്ച സംഭവത്തിന് പിന്നാലെ താന്‍ കടുത്ത വിഷാദവസ്ഥയിലാണെന്ന് സ്വയം പ്രഖ്യാപിത ആള്‍ദൈവം ഭോല ബാബ. മരണം അനിവാര്യമാണെന്നും വിധിയില്‍ നിന്നും ആര്‍ക്കും രക്ഷപ്പെടാനാവില്ലെന്നും ബാബ പ്രസ്താവനയില്‍ വ്യക്തമാക്കി.

'എല്ലാവരും ഒരുദിവസം മരിക്കും. അതില്‍ നിന്ന് ആര്‍ക്കും ഒഴിവാകാനാവില്ല. ഇന്നല്ലെങ്കില്‍ നാളെ മരണം ഉറപ്പാണ്. കാലം മാത്രമാണ് നിലനില്‍ക്കുന്നത്' ഭോല ബാബ പറഞ്ഞു. ഹഥ്‌റസില്‍ ജൂലായ് രണ്ട് നടന്ന സംഭവത്തില്‍ താന്‍ അതീവ ദുഃഖിതനാണ്. കടുത്ത വിഷാദം തന്നെ അലട്ടുന്നതായും ആര്‍ക്കും വിധിയെ തടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിക്കാനിടയായ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. പരിപാടിക്കിടെ ചിലര്‍ വിഷം സ്‌പ്രേ ചെയ്തതാണെന്നും അതിന് പിന്നാലെ അവര്‍ സ്ഥലം വിടുകയായിരുന്നെന്നും ബാബ ആരോപിച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജൂലായ് രണ്ടിന് ഹഥ്‌റസിലെ സിക്കന്ദരാരു മേഖലയില്‍ ഭോലെ ബാബയുടെ സത്സംഗിത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേരാണ് മരിച്ചത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജ്യൂഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 80,000 പേരെ പങ്കെടുപ്പിക്കാന്‍ അനുമതിയുണ്ടായിരുന്ന പരിപാടിയില്‍ 2.5 ലക്ഷം പേരാണ് പങ്കെടുത്തത്. ആള്‍ദൈവത്തിന്റെ കാറിന്റെ അടിയിലെ മണ്ണെടുക്കാനുള്ള ശ്രമച്ചിനിടെയാണ് തിക്കിലും തിരക്കിലുംപെട്ടായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിന് പിന്നാലെ വിവാദ ആള്‍ദൈവം ഒളിവിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT