രാഹുല്‍ ഗാന്ധി- കെജരിവാള്‍  എക്‌സ്‌
India

'അവരെ ജയിപ്പിക്കേണ്ടത് ഞങ്ങളാണോ?; ആം ആദ്മിയുടെ വിജയം കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തമല്ല'

ഗോവയിലും ഹരിയാനയിലും ഗുജറാത്തിലും ഉത്തരാഖണ്ഡിലും ആം ആദ്മി പാര്‍ട്ടി മത്സരിച്ചിരുന്നില്ലേ?. ഗോവയിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വോട്ട് വ്യത്യാസം ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ച വോട്ടിന് സമമായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; ആം ആദ്മിയെ വിജയിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിനില്ലെന്ന് പാര്‍ട്ടി വക്താവ് സുപ്രിയ ശ്രിനഥെ. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു കോണ്‍ഗ്രസ് വക്താവിന്റെ പ്രതികരണം.

'ആം ആദ്മി പാര്‍ട്ടിയെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം കോണ്‍ഗ്രസിനില്ല. ഫലഭൂയിഷ്ഠമായ രാഷ്ട്രീയ കോട്ടകള്‍ അന്വേഷിക്കുകയും അവ കീഴടക്കാന്‍ ശ്രമിക്കുകയും ചെയ്യും, ആം ആദ്മി അധികാരത്തിലെത്തുന്നതിന് മുന്‍പ് 15 വര്‍ഷം കോണ്‍ഗ്രസ് തുടര്‍ച്ചായായി അധികാരത്തിലിരുന്ന സ്ഥലമാണ് ഡല്‍ഹി' സുപ്രിയ പറഞ്ഞു.

ഞങ്ങളുടെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടത്തുകയെന്നതാണെന്നും സുപ്രിയ പറഞ്ഞു. ഗോവയിലും ഹരിയാനയിലും ഗുജറാത്തിലും ഉത്തരാഖണ്ഡിലും ആം ആദ്മി പാര്‍ട്ടി മത്സരിച്ചിരുന്നില്ലേ?. ഗോവയിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വോട്ട് വ്യത്യാസം ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ച വോട്ടിന് സമമായിരുന്നു. അവിടെ അവര്‍ മത്സരിച്ചിരുന്നില്ലെങ്കില്‍ വിജയം മറിച്ചായാനേയെന്നും ശ്രീനഥെ പറഞ്ഞു.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി വ്യക്തമായ ലീഡുമായി അധികാരം ഉറിപ്പിച്ചു. നിലവിലെ ഭരണകകക്ഷിയായ എഎപിയാണ് രണ്ടാമത്. കോണ്‍ഗ്രസ് ഇത്തവണയും ഒരിടത്തുപോലും വിജയിച്ചില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

SCROLL FOR NEXT