പ്രതീകാത്മക ചിത്രം 
India

സിംഗപ്പൂരിലേക്ക് കൊണ്ടുപോയില്ല: ഭാര്യ ഭര്‍ത്താവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു, മുഖത്ത് മുളകുവെള്ളം തളിച്ചതായും പരാതി

ഭാര്യ വീട് വൃത്തിയായി സൂക്ഷിക്കില്ലെന്ന് പറഞ്ഞായിരുന്നു കൊണ്ടുപോകില്ലെന്ന് പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: സിംഗപ്പൂരിലേക്ക് കൊണ്ടുപോകാന്‍ വിസമ്മതിച്ച ഭര്‍ത്താവിനെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച് ഭാര്യ. 52 കാരിയായ സ്ത്രീയാണ് 56 കാരനായ ഭര്‍ത്താവിനെ കുത്തിയത്. ഭാര്യ വീട് വൃത്തിയായി സൂക്ഷിക്കില്ലെന്ന് പറഞ്ഞായിരുന്നു കൊണ്ടുപോകില്ലെന്ന് പറഞ്ഞത്. ഇത് കേട്ട് ദേഷ്യം വന്ന ഭാര്യ അടുക്കളയിലുള്ള കത്തിയെടുത്ത് ബദ്രിയെ കുത്തുകയായിരുന്നു. 

സംഭവത്തില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ ഉപേക്ഷിച്ച് ഭര്‍ത്താവ് മകനെ കൂട്ടിക്കൊണ്ടുപോകുമെന്ന് പറഞ്ഞതില്‍ മനംനൊന്താണ് കുത്തിയതെന്നാണ് ഇവരുടെ മൊഴി. ബെംഗളൂരുവിലാണ് സംഭവം. 2002ലാണ് ഇരുവരുടേയും വിവാഹം. ദമ്പതികള്‍ക്ക് 20 വയസുള്ള ഒരു മകനുമുണ്ട്. അമ്മയും മകനും ഇടക്കിടെ  സിംഗപ്പൂര്‍ സന്ദര്‍ശിക്കും. സിംഗപ്പൂരില്‍ താമസിക്കുന്ന സമയത്ത് ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 

ഭാര്യ വീട്ടുജോലികള്‍ കൃത്യമായി ചെയ്യുന്നില്ലെന്നു പറഞ്ഞ് ഇരുവരും തമ്മില്‍ സ്ഥിരം വഴക്കുണ്ടാകുമായിരുന്നു. ഇതിനിടെ ജനുവരി അഞ്ചിന് മൂവരും ബെംഗളൂരുവിലേക്ക് തിരിച്ചുവന്നു. ജനുവരി 19ന് മകനെ മാത്രം കൂട്ടി സിംഗപ്പൂരിലേക്ക് പോകാന്‍ തീരുമാനിച്ചതോടെ വീണ്ടും വഴക്കായി. ഉച്ചമയക്കത്തിലായിരുന്ന സമയത്താണ് കുത്തിയതെന്നും മുഖത്ത് മുളക് വെള്ളവും തളിച്ചുവെന്നും പരാതിയിലുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21