ഫയൽ ചിത്രം 
India

ഇനി ആധാറിൽ മാത്രം വിലാസം പുതുക്കിയാൽ മതി; മറ്റ് രേഖകളി‍ൽ തനിയെ മാറുന്ന സംവിധാനം ഉടൻ

ഇനി ആധാറിൽ മാത്രം വിലാസം പുതുക്കിയാൽ മതി; മറ്റ് രേഖകളി‍ൽ തനിയെ മാറുന്ന സംവിധാനം ഉടൻ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: വിലാസം മാറുന്നതിന് അനുസരിച്ച് കൈവശമുള്ള എല്ലാ രേഖകളിലും മാറ്റം വരുത്താൻ ഇനി ഓഫീസുകൾ കയറി ഇറങ്ങേണ്ടതില്ല. ഇനി മുതൽ വിലാസം മാറിയാൻ ആധാറിൽ മാത്രം പുതുക്കിയാൽ മതിയാകും. ബാങ്ക്, ഇൻഷുറൻസ് ഉൾപ്പടെയുള്ള രേഖകളിലെല്ലാം താനെ വിലാസം മാറുന്ന സംവിധാനം വൈകാതെ രാജ്യത്ത് നടപ്പാകും. എല്ലാ ഡാറ്റാ ബേയ്‌സും ആധാറുമായി  ബന്ധിപ്പിക്കുന്ന സംവിധാനം ഉടനെ തയ്യാറാകുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

നിലവിൽ വിലാസം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖയായി കൂടുതൽ പേരും ആധാറാണ് ഉപയോഗിക്കുന്നത്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പടെുള്ളവയും വിലാസം കെവൈസി എന്നിവയ്ക്കും സബ്‌സിഡി ഉൾപ്പടെയുള്ളവ ലഭിക്കുന്നതിനും ആധാറാണ് പരിഗണിക്കുന്നത്.

ആധാറിൽ വിലാസം പുതുക്കിയാൽ ബാങ്ക് അക്കൗണ്ട്, ടെലികോം, ലൈഫ് ഇൻഷുറൻസ് പോളിസി, ഗ്യാസ് കണക്ഷൻ, പാൻ എന്നിവയിലെല്ലാം താനെ മാറുന്ന രീതിയിലാണ് പുതിയ സംവിധാനം തയ്യാറാകുന്നത്. മാസങ്ങൾക്കുള്ളിൽ സംവിധാനം പ്രാവർത്തികമാകും. ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയമാണ് പദ്ധതിക്കു പിന്നിൽ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

ഒരാള്‍ക്ക് എത്ര ലിറ്റര്‍ വരെ മദ്യം കൈവശം വയ്ക്കാം? ലംഘിച്ചാല്‍ ശിക്ഷയെന്ത്?

ജപമാലയിലെ മണികൾ, ശരീരത്തിലെ മർമ്മങ്ങൾ; 108 എന്ന സംഖ്യയുടെ പ്രാധാന്യമെന്ത്?

തിരുവനന്തപുരം മൃ​ഗശാല വനത്തിന് സമീപത്തേക്ക് മാറ്റണം; നിർദേശവുമായി മുഖ്യമന്ത്രി

ഓൺലൈൻ ബിസിനസ് നിക്ഷേപ തട്ടിപ്പ്: തളിപ്പറമ്പ് സ്വദേശിക്ക് നഷ്ടപ്പെട്ടത് 17 ലക്ഷം രൂപ