‌നീറ്റ് യുജി: പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു ഫയല്‍
India

‌നീറ്റ് യുജി: പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

ചില പരീക്ഷാർഥികൾക്ക് പ്രത്യേകമായി നല്‍കിയ അധികമാര്‍ക്ക് ഒഴിവാക്കിയതിന് ശേഷമുള്ള റാങ്കാണ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക എന്‍ടിഎ (നാഷണൽ ടെസ്റ്റിങ് ഏജൻസി) പ്രസിദ്ധീകരിച്ചു. സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ചില പരീക്ഷാർഥികൾക്ക് പ്രത്യേകമായി നല്‍കിയ അധികമാര്‍ക്ക് ഒഴിവാക്കിയതിന് ശേഷമുള്ള റാങ്കാണ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

ഇതോടെ പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ 44 വിദ്യാർഥികളുടെ ഫലത്തിൽ മാറ്റം സംഭവിക്കും. 5 മാർക്കും ഒന്നാം റാങ്കുമാണ് ഇവർക്ക് നഷ്ടപ്പെടുക.‌ പരീക്ഷയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതിന് തെളിവുകള്‍ ഇല്ലെന്നും അതിനാല്‍ പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജൂണ്‍ നാലിനാണ് നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചത്. ആദ്യ റാങ്ക് പട്ടികയിൽ 67 വിദ്യാര്‍ഥികള്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

തൃശൂർ കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസ്; അയൽവാസി കസ്റ്റഡിയിൽ

ഡ്യുവല്‍ ചാനല്‍ എബിഎസ്, ടിഎഫ്ടി കണ്‍സോള്‍, മൂന്ന് ലക്ഷം രൂപയില്‍ താഴെ വില; കാവാസാക്കി ഇസഡ്300 ചൊവ്വാഴ്ച വിപണിയില്‍

Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ

'ഇത്തരക്കാരെ ബോധ്യപ്പെടുത്തുന്നതിലും ഭേദം ആനയെ ബോധ്യപ്പെടുത്തുന്നത്'; സഭയിൽ ഷിബു ബേബി ജോണും ജനീഷ് കുമാറും തമ്മിൽ വാക്‌പോര്