O Panneerselvam meets Tamil Nadu Chief Minister M K Stalin  SM ONLINE
India

പനീര്‍സെല്‍വം ഡിഎംകെയിലേക്ക്? സ്റ്റാലിനുമായി നിര്‍ണായക ചര്‍ച്ച

ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ഒപിഎസ്സിന്റെ മകനും ഒപ്പമുണ്ടായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അഭ്യൂഹങ്ങള്‍ സജീവമാക്കി എം കെ സ്റ്റാലിന്‍ - ഒ പനീര്‍സെല്‍വം കൂടിക്കാഴ്ച. നിയമസഭ മന്ദിരത്തില്‍ വച്ചായിരുന്നു തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ കേഡര്‍ റൈറ്റ്സ് റിട്രീവല്‍ കഴകം നേതാവുമായ ഒ പനീര്‍സെല്‍വവും മുഖ്യമന്ത്രി എം കെ സ്റ്റാലിനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ഒപിഎസ്സിന്റെ മകനും ഒപ്പമുണ്ടായിരുന്നു.

നടനും രാഷ്ട്രീയ നേതാവുമായിരുന്ന വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെ ഡിഎംകെ നയിക്കുന്ന സഖ്യത്തില്‍ ചേര്‍ന്നതിന് പിന്നാലെ നടന്ന കൂടിക്കാഴ്ച തമിഴകത്ത് പുതിയ ചര്‍ച്ചകള്‍ക്കും തുടക്കമിട്ടു. ഒ പനീര്‍സെല്‍വത്തെയും മുന്നണിയില്‍ എത്തിക്കാന്‍ ഡിഎംകെ നീക്കം നടത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. എന്‍ഡിഎയില്‍ ചേരാതെ സ്വതന്ത്ര നിലപാട് സ്വീകരിക്കാമോ എന്ന് പനീര്‍സെല്‍വത്തിനോട് സ്റ്റാലിന്‍ ആരാഞ്ഞതായാണ് വിവരം. സ്റ്റാലിനുമായി അകല്‍ച്ചയില്ലെന്ന നിലയിലാണ് പനീര്‍സെല്‍വത്തിന്റെയും പ്രതികരണം.

ഡിഎംകെയെയും സ്റ്റാലിന്റെ ഭരണത്തെയും പുകഴ്ത്തുന്ന നിലപാട് ആയിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം പനീര്‍സെല്‍വം സ്വീകരിച്ചത്. തമിഴ്‌നാട്ടില്‍ ഡിഎംകെ ഭരണം തുടരും. സ്റ്റാലിനെ കണ്ടത് അഭിനന്ദിക്കാന്‍ ആണെന്നുമാണ് പനീര്‍സെല്‍വം വിശദീകരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.

Former Chief Minister O. Panneerselvam met Chief Minister M.K. Stalin at the Tamil Nadu Legislative Assembly premises.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളത്തിനാവശ്യം കെസി വേണുഗോപാലിന്റെ നേതൃത്വം'; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരസ്യ പിന്തുണയുമായി കെ സുധാകരന്‍

ലഖ്‌നൗവിനെ വീഴ്ത്തി; കോഹ്‌ലി ടോപ് സ്‌കോറര്‍, ബംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം

തിരുവമ്പാടി വിഭാഗത്തിന്റെ പൂരക്കൊടി ഉയര്‍ത്തുന്ന നായ്ക്കനാലിലെ ആല്‍മരം മുറിച്ചു നീക്കി, വിഡിയോ

സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി വെടിയുതിര്‍ത്തു; തുര്‍ക്കിയില്‍ ഒന്‍പത് മരണം

കോഴിക്കോട് കോണ്‍വെന്റ് റോഡിലെ പള്ളിവളപ്പില്‍ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം

SCROLL FOR NEXT