നീര്‍ശെല്‍വം  source x
India

'ബിജെപി സഖ്യത്തില്‍ തുടരില്ല'; തമിഴ്നാട് മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം എന്‍ഡിഎ വിട്ടു

ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തില്‍ (എന്‍ഡിഎ) ഇനി തുടരില്ലെന്നാണു പനീര്‍സെല്‍വവും മറ്റ് പാനല്‍ അംഗങ്ങളും ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം നയിക്കുന്ന എഐഎഡിഎംകെ കേഡര്‍ റൈറ്റ്‌സ് റിട്രീവല്‍ കമ്മിറ്റി എന്‍ഡിഎ വിട്ടു. എന്‍ഡിഎയുമായി ബന്ധം അവസാനിപ്പിക്കുന്നതായും ഇനി സഖ്യത്തില്‍ തുടരില്ലെന്നാണ് പ്രഖ്യാപനം.

ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തില്‍ (എന്‍ഡിഎ) ഇനി തുടരില്ലെന്നാണു പനീര്‍ശെല്‍വവും മറ്റ് പാനല്‍ അംഗങ്ങളും ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ഭാവിയില്‍ ഏത് മുന്നണിയില്‍ ചേരണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും രാഷ്ട്രീയ സാഹചര്യം മാറുന്നതിനെ ആശ്രയിച്ചായിരിക്കും ഇതെന്നും നേതാക്കള്‍ പറഞ്ഞു.

പൊതുജന അടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പനീര്‍ശെല്‍വം ഉടന്‍ തന്നെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തും. ഒപിഎസ് വിഭാഗത്തിന്റെ പിന്‍മാറ്റം ബിജെപി- അണ്ണാ ഡിഎംകെ സഖ്യത്തിന് കനത്ത തിരിച്ചടിയായേക്കും. നേരത്തെ ഒപിഎസ് നയിക്കുന്ന എഐഎഡിഎംകെ ഔദ്യോഗിക വിഭാഗം എന്‍ഡിഎയില്‍ എത്തിയതോടെ ഒപിഎസ് മുന്നണി വിട്ടേക്കുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു.

Former Tamil Nadu CM O Panneerselvam walks out of NDA, decision on alliance later

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT