ഒമര്‍ അബ്ദുള്ള ഫെയ്‌സ്ബുക്ക്‌
India

ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാകും; നിയമസഭാ കക്ഷിയോഗത്തില്‍ തീരുമാനം

ഇന്ന് ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ ഏകകണ്ഠമായാണ് തീരുമാനമെന്ന് പാര്‍ട്ടി പ്രസിഡന്റ് ഫാറുഖ് അബ്ദുള്ള പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാകും. ഇന്ന് ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ ഏകകണ്ഠമായാണ് തീരുമാനമെന്ന് പാര്‍ട്ടി പ്രസിഡന്റ് ഫാറുഖ് അബ്ദുള്ള പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് സഖ്യകക്ഷികളുടെ യോഗം വെള്ളിയാഴ്ച ചേരുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട നാഷണല്‍ കോണ്‍ഫറന്‍സ് അംഗങ്ങള്‍ പാര്‍ട്ടി ആസ്ഥാനത്ത് യോഗം ചേര്‍ന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ 42 സീറ്റ് നേടിയ നാഷണല്‍ കോണ്‍ഫറന്‍സ് ആണ് ഏറ്റവും വലിയ ഒറ്റകകക്ഷി. ഇന്ത്യാസഖ്യമായാണ് മത്സരിച്ചത്.

കോണ്‍ഗ്രസ് ആറ് സീറ്റുകളും സിപിഎം ഒരു സീറ്റിലും വിജയിച്ചു. ബിജെപിക്ക് 29 സീറ്റുകള്‍ നേടി. സ്വതന്ത്രര്‍ ഏഴിടത്ത് വിജയിച്ചപ്പോള്‍ ജെകെപിഡിപി മൂന്ന് സീറ്റിലും വിജയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ത്രീകളെ മറയാക്കുന്നു; നീക്കം ജാതി സെന്‍സസ് അട്ടിമറിക്കാന്‍, രാഷ്ട്രീയ ഭുപടം മാറ്റാനുള്ള ശ്രമം; ഇത് വനിതാ സംവരണ ബില്‍ അല്ല'

'ഡല്‍ഹിയിലെത്തിയതിന് അതിനല്ല', മുഖ്യമന്ത്രി ചര്‍ച്ചകള്‍ നിഷേധിച്ച് ചെന്നിത്തല

ഇത് വെറും ചായ അല്ല, റോയല്‍! റോള്‍സ് റോയ്‌സ് വാടയ്‌ക്കെടുത്ത് ചായ വില്‍പ്പന നടത്തി യുവാവ്

'എന്നും എപ്പോഴും'; പ്രണവിന്റെയും വിസ്മയയുടെയും കുട്ടിക്കാലത്തെ ചിത്രവുമായി ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ

'ഒരു കോടി രൂപ നഷ്ടപരിഹാരം വേണം': സോപ്പ് കമ്പനിക്കെതിരെ തമന്ന, ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT