ഒമര്‍ അബ്ദുള്ള സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു പിടിഐ
India

രണ്ടാമൂഴം; ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; കോണ്‍ഗ്രസ് ഇല്ലാതെ മന്ത്രിസഭ

ജമ്മുവില്‍ നിന്നുള്ള സുരീന്ദര്‍ ചൗധരിയാണ് ഉപമുഖ്യമന്ത്രി.

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: പ്രത്യേക പദവി എടുത്തുമാറ്റിയതിനു ശേഷമുള്ള ജമ്മു കശ്മീരിലെ ആദ്യമുഖ്യമന്ത്രിയായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് രണ്ടാം തവണയാണ് ഒമര്‍ കശ്മീരിന്റെ മുഖ്യമന്ത്രി പദം അലങ്കരിക്കുന്നത്. ലഫ്റ്റന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സത്യവാചകം ചൊല്ലിക്കൊടുത്തു.

ഒമറിനൊപ്പം നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയിലെ മറ്റംഗങ്ങളായ സകീന മസൂദ്, ജാവേദ് ദര്‍, ജാവേദ് റാണ, സുരിന്ദര്‍ ചൗധരി എന്നിവര്‍ക്കൊപ്പം സ്വതന്ത്രനായ സതീഷ് ശര്‍മയും സത്യപ്രതിജ്ഞ ചെയ്തു. ജമ്മുവില്‍ നിന്നുള്ള സുരീന്ദര്‍ ചൗധരിയാണ് ഉപമുഖ്യമന്ത്രി. മേഖലയിലെ ജനങ്ങളുടെ ശബ്ദമാകാനാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. എല്ലാവരെയും ഒപ്പം കൊണ്ടുപോകുകയെന്നതാണ് ഞങ്ങളുടെ ശ്രമമെന്നും മന്ത്രിസഭയിലെ മൂന്ന് ഒഴിവുകള്‍ ക്രമേണെ നികത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രജൗരി ജില്ലയിലെ നൗഷേര മണ്ഡലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന പരാജയപ്പെടുത്തിയാണ് സുരീന്ദര്‍ ചൗധരി വിജയം നേടിയത്.

ഇന്ത്യാസഖ്യത്തിലെ നേതാക്കളുടെ സാന്നിധ്യത്തില്‍ ശ്രീനഗറിലെ ഷേരി-കശ്മീര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിച്ചുകൊണ്ട് തന്നെ അതിനു തുടക്കമാകട്ടേയെന്നും ഒമര്‍ സത്യപ്രതിജ്ഞാചടങ്ങിനു ശേഷം പ്രതികരിച്ചു.

അതേസമയം, ഒമര്‍ മന്ത്രിസഭയില്‍ ഭാഗമാകാനില്ലെന്ന് കോണ്‍ഗ്രസ് നിലപാട് എടുത്തു. രണ്ട് മന്ത്രി സ്ഥാനം ആവശ്യപ്പെട്ടെങ്കിലും ആറ് എംഎല്‍എമാര്‍ ഉള്ള കോണ്‍ഗ്രസിന് ഒരുമന്ത്രി സ്ഥാനം മാത്രമെ നല്‍കാനാവൂ എന്നറിയിച്ചതോടെയാണ് തത്കാലം മന്ത്രിസഭയില്‍ ചേരാതെ പുറത്തുനിന്ന് സര്‍ക്കാരിനെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

ഇന്ത്യാസഖ്യത്തില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ഡിഎംകെ നേതാവ് കനിമൊഴി, എന്‍സിപി നേതാവ് സുപ്രിയ സൂലെ, സിപിഐ നേതാവ് ഡി രാജ, എഎപി നേതാവ് സഞ്ജയ് സിങ് എന്നിവര്‍ പങ്കെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

SCROLL FOR NEXT