പൂര്‍ണനഗ്നനായി എത്തി മോഷണം നടത്തുന്ന യുവാവ് വീഡിയോ ദൃശ്യം
India

പൂര്‍ണ നഗ്നനായി മൊബൈല്‍ ഷോപ്പിലെത്തി; 25 ലക്ഷത്തിന്റെ ഫോണുകള്‍ കവര്‍ന്നു

മൊബൈല്‍ ഷോപ്പില്‍ പൂര്‍ണ നഗ്നനായി എത്തിയ യുവാവ് 25 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകളുമായാണ് കടന്നുകളഞ്ഞത്.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: നഗ്നനായി മോഷണം നടത്താനെത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ബംഗളൂരുവിലെ ഒരു മൊബൈല്‍ ഷോപ്പില്‍ പൂര്‍ണ നഗ്നനായി എത്തിയ യുവാവ് 25 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകളുമായാണ് കടന്നുകളഞ്ഞത്. ഉടുതുണിയില്ലാതെ മോഷണത്തിനിറങ്ങിയ കള്ളന്റെ ദൃശ്യങ്ങള്‍ ഷോപ്പിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുമുണ്ട്,

മെയ് ഒന്‍പതിന് പുലര്‍ച്ചെ ഒന്നരയോടെയാണ് കളളന്‍ ബൊമ്മനഹള്ളിയിലെ മൊബൈല്‍ ഷോപ്പില്‍ എത്തിയത്. ഗ്ലാസ് തകര്‍ത്ത് കടയ്ക്കകത്ത് കയറിയ മോഷ്ടാവ് 25 ലക്ഷം രൂപ വിലമതിക്കുന്ന 85 ഫോണുകളാണ് കവര്‍ന്നത്. അതിന് പിന്നാലെ പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.

മോഷ്ടാവിനെ പിന്നീട് പൊലീസ് പിടികൂടി. എന്തിനാണ് കള്ളന്‍ നഗ്നയായി എത്തിയതെന്ന കാര്യം പൊലീസിന് കണ്ടെത്താനായിട്ടില്ല. നേരത്തെയും ഇത്തരത്തില്‍ നിരവധി മോഷണങ്ങള്‍ നടന്നിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തില്‍ യുഡിഎഫ് ; എക്സിറ്റ് പോൾ ഫലം

333 രൂപ കൈയിൽ ഉണ്ടോ?, പെരുകി ലക്ഷങ്ങളാകും, ഇതാ ഒരു സ്കീം

'അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു'; കാർഷിക സർവകലാശാല വിസി ബി അശോകിന് സസ്പെൻഷൻ

റിയാന്‍ പൊളിച്ചടുക്കി; വാംഖഡെയിൽ റൺ മഴ, ഹൈദരാബാദിന് വിജയലക്ഷ്യം 244 റൺസ്

വിനോദയാത്രയ്ക്കായി കുടുംബശ്രീ സംഘം ബംഗളൂരുവില്‍, കനത്തമഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് അപകടം; രണ്ട് മലയാളികള്‍ അടക്കം ഏഴുപേര്‍ മരിച്ചു

SCROLL FOR NEXT