ഗ്യാനേഷ് കുമാര്‍ 
India

'മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണം'; ഗ്യാനേഷ് കുമാറിനെതിരെ 73 പ്രതിപക്ഷ എംപിമാര്‍ ഒപ്പിട്ട നോട്ടീസ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷ എംപിമാര്‍ നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് വക്താവും എം പിയുമായ ജയറാം രമേശിന്റെ നേതൃത്വത്തില്‍ 73 പ്രതിപക്ഷ എം പിമാര്‍ ഒപ്പിട്ട നോട്ടീസ് രാജ്യസഭാ സെക്രട്ടറി ജനറലിന് കൈമാറി.

2026 മാര്‍ച്ച് 15 ന് ശേഷം ഗ്യാനേഷ് കുമാറിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും പെരുമാറ്റദൂഷ്യങ്ങളും ചൂണ്ടിക്കാട്ടിയാണ് ഭരണഘടനയുടെ 324 (5), 124 (4) അനുച്ഛേദങ്ങള്‍ പ്രകാരം ഇംപീച്ച്മെന്റ് നടപടികള്‍ക്ക് സമാനമായ നോട്ടീസ് നല്‍കിയത്. 2026 മാര്‍ച്ച് 15ന് ശേഷമുള്ള പ്രവര്‍ത്തനങ്ങളും വീഴ്ചകളും ചൂണ്ടിക്കാട്ടി ഒമ്പത് കുറ്റാരോപണങ്ങളാണ് നോട്ടിസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളവയാണെന്നും തള്ളിക്കളയാനാവില്ലെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയക്കാനുള്ള പ്രമേയമായാണ് നോട്ടീസ് സമര്‍പ്പിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്, തൃണമൂല്‍ കോണ്‍ഗ്രസിന്റെ സാഗരിക ഘോഷ് എന്നിവരുടെ നേതൃത്വത്തില്‍ 11 പ്രതിപക്ഷ പാര്‍ട്ടികളിലെ എംപിമാരാണ് നോട്ടീസില്‍ ഒപ്പിട്ടിരിക്കുന്നത്.

Oppn Parties Move Fresh Notice in RS Seeking Removal of CEC Gyanesh Kumar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാമ്പു കടിയേറ്റാല്‍ 108ല്‍ വിളിക്കുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ ആംബുലന്‍സിലെത്താം; വീണാ ജോര്‍ജ്‌

'നിയുക്ത കേരള മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യം, ജനങ്ങള്‍ക്കൊപ്പം നടന്നവന്‍ ജനങ്ങളെ നയിക്കട്ടെ'; കണ്ണൂരില്‍ ഫ്‌ലക്‌സ്

ആം ആദ്മിയെ പിളര്‍ത്തി രാഘവ് ഛദ്ദ, ഏഴ് എംപിമാര്‍ ബിജെപിയിലേക്ക്; പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിക്കുക; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തോമസ് കപ്പ് ബാഡ്മിന്റണ്‍; കാനഡയെ തകര്‍ത്ത് ഗംഭീര തുടക്കമിട്ട് ഇന്ത്യ

എൻ‌ടി‌പി‌സി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് തസ്തികയിൽ നിയമനം, 250 ഒഴിവുകൾ; എൻജിനീയറിങ് ബിരുദമുള്ളവർക്ക് അവസരം

SCROLL FOR NEXT