രാഹുൽ​ഗാന്ധി പൊലീസ് കസ്റ്റഡിയിൽ  പിടിഐ
India

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

രാഹുൽ​ഗാന്ധിയെ കൊണ്ടുപോയ ബാരഖംബ പൊലീസ് സ്റ്റേഷനിലേക്ക് മുഖ്യമന്ത്രി വിഡി സതീശനും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമെത്തിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

പ്രിയങ്കയെയും വിട്ടയച്ചു

രാഹുല്‍ ഗാന്ധിക്ക് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രിയങ്ക ഗാന്ധിയെയും ഡല്‍ഹി പൊലീസ് വിട്ടയച്ചു. പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്തിരുന്ന പ്രിയങ്കയ്ക്ക് പുറമെ, മറ്റ് പ്രതിപക്ഷ നേതാക്കളെയും ഛത്രസാല്‍ സ്റ്റേഡിയത്തില്‍ നിന്ന് മോചിപ്പിച്ചു. രണ്ടു മണിക്കൂര്‍ കസ്റ്റഡിയില്‍ വെച്ച ശേഷമാണ് രാഹുലിനെ പാരഖംബ പൊലീസ് സ്റ്റേഷനില്‍ നിന്നും വിട്ടയച്ചത്. കസ്റ്റഡിയില്‍ നിന്നും മോചിതനായ രാഹുല്‍ഗാന്ധി തന്റെ വസതിയിലെത്തി

വോട്ടര്‍ പട്ടിക അട്ടിമറിക്കപ്പെട്ടു: വിഡി സതീശന്‍

രാജ്യത്തെ വോട്ടര്‍ പട്ടിക അട്ടിമറിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ ആരോപിച്ചു. ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരമാണിത്. കോണ്‍ഗ്രസ് സമരം ചരിത്രത്തില്‍ രേഖപ്പെടുത്തും. രാഹുല്‍ഗാന്ധി ഊര്‍ജ്ജം പകരുന്ന നേതാവാണ്. കേരളത്തിന്റെ പൂര്‍ണ പിന്തുണ സമരത്തിനുണ്ട്. ഈ സമരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ വിട്ടയച്ചു

ജന്തര്‍ മന്തര്‍ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പൊലീസ് വിട്ടയച്ചു. നേരത്തെ കസ്റ്റഡിയിലെടുത്ത രാഹുലിനെ ഡല്‍ഹി പൊലീസ് ബാരഖംബ സ്റ്റേഷനിലെത്തിച്ചിരുന്നു. ഇവിടേക്ക് മുഖ്യമന്ത്രി വിഡി സതീശനും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമെത്തി. രാഹുലിനെ കാണാന്‍ അനുവദിച്ചില്ലെങ്കില്‍ തങ്ങളേയും അറസ്റ്റ് ചെയ്യണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് പൊലീസ് രാഹുലിനെ കാണാന്‍ സതീശനെ അനുവദിച്ചത്.

​ഗ്യാനേഷ് രാജിവെക്കും വരെ പ്രതിഷേധം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജിവെക്കും വരെ പ്രക്ഷോഭം തുടരുമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ഇതിനെ തടയാൻ സാധിക്കില്ലെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു.

പ്രിയങ്കയെ ബലം പ്രയോഗിച്ച് നീക്കി പൊലീസ്

പ്രിയങ്ക ഗാന്ധി എംപിയെ ബലം പ്രയോഗിച്ച് നീക്കി വനിത പൊലീസ്.

മുഖ്യമന്ത്രി വിഡി സതീശനും കസ്റ്റഡിയില്‍

മുഖ്യമന്ത്രി വിഡി സതീശനും പ്രതിഷേധത്തിന്റെ ഭാഗമായി. സമരക്കാര്‍ക്കൊപ്പം ചേര്‍ന്ന വിഡി സതീശനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേരള ഹൗസില്‍ നിന്നും നടന്നാണ് വിഡി സതീശന്‍ പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്നത്.

രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍

ജന്തര്‍ മന്തറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുലിനെ ബലം പ്രയോഗിച്ച് പൊലീസ് വാഹനത്തില്‍ കയറ്റുകയായിരുന്നു. പൊലീസ് വാഹനം തടയാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. ബസ് തടഞ്ഞതിനെത്തുടര്‍ന്ന് പുറത്തിറങ്ങിയ പ്രിയങ്ക ഗാന്ധി റോഡില്‍ കിടന്ന് പ്രതിഷേധിച്ചു.

റോഡിലിറങ്ങി പ്രതിഷേധവുമായി രാഹുലും പ്രിയങ്കയും

ജന്തർ മന്തറിലേക്ക് നീങ്ങിയ രാഹുൽ ​ഗാന്ധി അടക്കമുള്ള എൺപിമാർ അടങ്ങിയ പ്രതിഷേധക്കാരുടെ വാഹനം തടഞ്ഞ് ഡൽഹി പൊലീസും കേന്ദ്രസേനകളും. തുടർന്ന് ബസ്സിൽ നിന്ന് രാഹുൽ ​ഗാന്ധി പുറത്തിറങ്ങി. പ്രിയങ്ക ​ഗാന്ധി അടക്കമുള്ള നേതാക്കളും എംപിമാരും രാഹുലിനൊപ്പമുണ്ട്. എൺപിമാരെ ബലം പ്രയോ​ഗിച്ച് അറസ്റ്റ് ചെയ്തു നീക്കാനാണ് പൊലീസിന്റെ ശ്രമം. ഇതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്

'അടിയന്തരമായി ഇടപെടണം'; രാഷ്ട്രപതിക്ക് കത്ത്

തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വിവാദത്തിൽ രാഷ്ട്രപതിക്ക് കത്ത്. പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെടണമെന്നാണ് കത്തിലെ ആവശ്യം. സിപിഎം എംപി ജോൺ ബ്രിട്ടാസ് ആണ് രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്ത് അയച്ചിരിക്കുന്നത്.

'ഉദ്വേഗജനകമാണ് ഡൽഹി'

മറ്റൊരു സമരമുഖം തുറക്കപ്പെടുകയാണ്. വെളിപ്പെടുത്തപ്പെടാത്ത ഒരു സമര രംഗത്തേക്ക് ഞാനടക്കമുള്ള എംപിമാരുടെ സംഘം യാത്രതിരിച്ചിരിക്കുന്നു.... സിപിഎം എംപി എ എ റഹിം ഫെയ്സ്ബുക്കിൽ കുറിച്ചു

‘ഡൽഹി ചലോ’ ആഹ്വാനവുമായി സിജെപി

തെരഞ്ഞെടുപ്പ് കമ്മിഷനിൽ വ്യവസ്ഥാപിത പരിഷ്കരണങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി. രാജ്യത്തെ യുവാക്കൾ ഒക്ടോബർ 10ന് ജന്തർ മന്തറിൽ ഒത്തുകൂടുമെന്ന് സിജെപി കോ കൺവീനർ സൗരവ് ദാസ്. ഇതൊരു നീണ്ട പോരാട്ടമാണ്. എല്ലാവരും ബാഗുകൾ പാക്ക് ചെയ്ത് പ്രതിഷേധത്തിൽ പങ്കാളികളാകണമെന്നും സൗരവ് ദാസ് ആഹ്വാനം ചെയ്തു.

ജന്തർ മന്തറിൽ പ്രതിഷേധത്തിന് അനുമതിയില്ലെന്ന് പൊലീസ്

ജന്തർ മന്തറിൽ പ്രതിഷേധത്തിന് അനുമതിയില്ലെന്ന് ഡൽഹി പൊലീസ്. ജന്തർ മന്തറിലേക്കുള്ള വഴികൾ പൊലീസ് അടച്ചു. വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. എംപിമാരുടെ ബസ്സിൽ രാഹുൽ ​ഗാന്ധിയും മല്ലികാർജുൻ ഖാർ​ഗെയുമുണ്ട്. ബസ് പൊലീസ് തടഞ്ഞാൽ ഇറങ്ങി നടക്കാനാണു തീരുമാനമെന്ന് എംപിമാർ പറഞ്ഞു.

ഒക്ടോബര്‍ 10 ന് പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി

തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍, വോട്ടര്‍ പട്ടിക പരിഷ്‌കരണം തുടങ്ങിയ വിഷയങ്ങളില്‍ ശനിയാഴ്ച ജന്തര്‍ മന്തറില്‍ വന്‍ പ്രതിഷേധം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. ഇക്കാര്യം അറിയിച്ച് ഡല്‍ഹി പൊലീസിന് ഔദ്യോഗികമായി കത്തു നല്‍കിയതായി സിജെപി വക്താവ് സൗരവ് ദാസ് അറിയിച്ചു.

ഓരോ എഫ്ഐആറുകളും ഓരോ മെഡൽ

തനിക്കെതിരെ 45 എഫ്‌ഐആറുകളാണ് രജിസ്റ്റർ‌ ചെയ്തിട്ടുള്ളതെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി പറഞ്ഞു. 100 എഫ്‌ഐആറുകളാണ് ലക്ഷ്യം. ഓരോ എഫ്‌ഐആറും തനിക്ക് മെഡലുകളാണെന്നും രാഹുൽ പറഞ്ഞു.

പ്രക്ഷുബ്ധമായി തലസ്ഥാന ​നഗരി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്നും പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. ഇന്ത്യാ സഖ്യത്തിലെ എംപിമാർ മൂന്ന് ബസ്സുകളിലായി ജന്തർ മന്തറിലേക്ക് പുറപ്പെട്ടു. ഇന്ത്യാ സഖ്യത്തിലെ മുഴുവൻ പാർട്ടികളും ഒറ്റക്കെട്ടായി പ്രതിഷേധത്തിനുണ്ട്. യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകരും പ്രതിഷേധത്തിനായി തെരുവിലുണ്ട്.

ഒറ്റക്കെട്ടെന്ന് നേതാക്കൾ

തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രക്ഷോഭത്തിൽ ഒറ്റക്കെട്ടെന്ന് ഇന്ത്യാ മുന്നണി നേതാക്കൾ പറഞ്ഞു. പൊലീസ് തടഞ്ഞാലും പ്രതിഷേധത്തില്‍ നിന്ന് പിന്തിരിയില്ലെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സെഞ്ച്വറിക്കൊപ്പം കോഹ്ലിയുടെ റെക്കോര്‍ഡും തകര്‍ത്ത് ശ്രേയസ് അയ്യര്‍; ഈ പട്ടികയില്‍ ഇനി ഒന്നാമന്‍

'ഒരു ഫ്‌ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍