പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനെത്തി പ്രധാനമന്ത്രി/ പിടിഐ 
India

പ്രതിപക്ഷം പാര്‍ലമെന്റ് ആക്രമണത്തെ പിന്തുണയ്ക്കുന്നു;സീറ്റുകള്‍ ഇനിയും കുറയുമെന്ന് പ്രധാനമന്ത്രി 

പാര്‍ലമെന്റിലുണ്ടായ ആക്രമണത്തിന് നേരെ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരും കൂട്ടായി അപലപിക്കേണ്ടതായിരുന്നു

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി:  പാര്‍ലമെന്റ് ആക്രമണത്തെ പ്രതിപക്ഷം പിന്തുണയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് അതിക്രമത്തേക്കാള്‍ ഗൗരവതരമാണ്. 2024ലെ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സീറ്റുകള്‍ ഇനിയും കുറയുമെന്നും ബിജെപി അംഗങ്ങളുടെ എണ്ണം വര്‍ധിക്കുമെന്നും മോദി പറഞ്ഞു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്റിലുണ്ടായ ആക്രമണത്തിന് നേരെ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരും കൂട്ടായി അപലപിക്കേണ്ടതായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഒരു പാര്‍ട്ടിക്ക് എങ്ങനെയാണ് അതിനെ പ്രത്യക്ഷമായോ പരോക്ഷമായോ ന്യായീകരിക്കാന്‍ കഴിയുകയെന്നും മോദി ചോദിച്ചു. നിയമസഭാ തെരഞ്ഞടുപ്പിലെ തനത്ത തോല്‍വിയുടെ നിരാശയിലാണ് പ്രതിപക്ഷം. അതിന്റെയെല്ലാം ഭാഗമായാണ് പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുന്നത്. ബിജെപി അംഗങ്ങള്‍ സംയമനം പാലിക്കണമെന്നും പ്രധാമന്ത്രി പറഞ്ഞു.

എന്‍ഡിഎ സര്‍ക്കാരിനെ പുറത്താക്കുകയാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. എന്നാല്‍ ഇന്ത്യയുടെ ശോഭനമായ ഭാവിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ശേഷം അംഗങ്ങളോട് അതിര്‍ത്തി ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാനും മോദി നിര്‍ദേശിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുബായിലെ യുഎസ് കോണ്‍സുലേറ്റിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം, പിന്നാലെ തീപിടിത്തം

ചെന്നൈയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മലയാളി നിയമവിദ്യാര്‍ഥിനി മരിച്ചു

മണിയറയിലെ ബാത്‌റൂമില്‍ എംഡിഎംഎ ഒളിപ്പിച്ചു; നവവരന്‍ അറസ്റ്റില്‍

സൗദി സര്‍വീസുകള്‍ ഇന്ന് രാത്രി വരെ റദ്ദാക്കി എയര്‍ ഇന്ത്യ; മസ്‌കത്തിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചു

അച്ഛനെ വെട്ടിക്കൊന്ന് വാട്ടര്‍ ടാങ്കിലിട്ടു, ബിരിയാണി കഴിച്ച് കിടന്നുറങ്ങി; മകന്‍ അറസ്റ്റില്‍

SCROLL FOR NEXT