പ്രതീകാത്മക ചിത്രം 
India

അസമില്‍ ശൈശവ വിവാഹത്തിനെതിരെ ഓപ്പറേഷന്‍; 400ലധികം പേര്‍ അറസ്റ്റില്‍

ഡിസംബര്‍ 21-22 വരെയുള്ള ദിവസങ്ങളില്‍ നടന്ന മൂന്നാംഘട്ട ഓപ്പറേഷനുകളില്‍ 416 അറസ്റ്റുകള്‍ രേഖപ്പെടുത്തുകയും 335 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

ദിസ്പുര്‍: അസമില്‍ ശൈശവ വിവാഹത്തിനെതിരായ ഓപ്പറേഷനില്‍ 416 പേര്‍ അറസ്റ്റില്‍. സംസ്ഥാന വ്യാപകമായി നടന്ന ദൗത്യത്തിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. 335 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.

ഡിസംബര്‍ 21-22 വരെയുള്ള ദിവസങ്ങളില്‍ നടന്ന മൂന്നാംഘട്ട ഓപ്പറേഷനുകളില്‍ 416 അറസ്റ്റുകള്‍ രേഖപ്പെടുത്തുകയും 335 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സാമൂഹിക തിന്‍മ അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി ഹേമന്ത് ബിശ്വാസ് ശര്‍മ എക്‌സില്‍ കുറിച്ചു.

2023 ഫെബ്രുവരിയിലും ഒക്ടോബറിലുമായി രണ്ട് ഘട്ടങ്ങളിലായി ശൈശവ വിവാഹത്തിനെതിരെ അസം സര്‍ക്കാര്‍ ഒരു നീക്കം ആരംഭിച്ചിരുന്നു. ഫെബ്രുവരിയിലെ ആദ്യ ഘട്ടത്തില്‍ 915 പേരെ അറസ്റ്റ് ചെയ്തു. അന്ന് 710 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി