ബിഹാറിൽ പ്രധാനമന്ത്രി വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുന്നു പിടിഐ
India

രണ്ടായിരം രൂപ അക്കൗണ്ടില്‍, പിഎം കിസാന്‍ സമ്മാന്‍ നിധി അനുവദിച്ചു; 9.8 കോടി കര്‍ഷകര്‍ക്ക് പ്രയോജനം

കര്‍ഷകര്‍ക്ക് പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ 19-ാം ഗഡു അനുവദിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ 19-ാം ഗഡു അനുവദിച്ചു. 9.8 കോടി കര്‍ഷകര്‍ക്കായി 22,000 കോടി രൂപയാണ് ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറിയത്. ഇന്ന് ബിഹാറിലെ ഭഗല്‍പൂരില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തുക അനുവദിച്ചതായുള്ള പ്രഖ്യാപനം നടത്തിയത്.

കര്‍ഷക സമൂഹത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതി പ്രകാരം, ഓരോ ഗുണഭോക്താവിനും ഓരോ നാല് മാസം കൂടുമ്പോഴും 2,000 രൂപ വീതമാണ് ലഭിക്കുന്നത്. വര്‍ഷം മൂന്ന് തുല്യഗഡുക്കളായി 6000 രൂപയാണ് വാര്‍ഷിക ആനുകൂല്യമായി ലഭിക്കുക.

19-ാം ഗഡു കൂടി നല്‍കിയതോടെ, പിഎം കിസാന്‍ പദ്ധതി പ്രകാരം സര്‍ക്കാര്‍ കൈമാറിയ മൊത്തം തുക 3.68 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. 2019 ഫെബ്രുവരിയില്‍ ആരംഭിച്ച പിഎം കിസാന്‍ ലോകത്തിലെ ഏറ്റവും വലിയ ഡിബിടി (ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍) പദ്ധതിയാണ്. വിത്തുകളും വളങ്ങളും വാങ്ങുന്നതിനുള്ള കര്‍ഷകരുടെ ചെലവുകള്‍ വഹിക്കാന്‍ കര്‍ഷകരെ സഹായിക്കുന്നതിനാണ് ഈ പദ്ധതി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

പൊലീസ് സുരക്ഷയില്‍ നിയമപഠനം,ധര്‍മ്മടത്ത് പിണറായിയെ നേരിടാന്‍ യുവ നേതാവിനെ ഇറക്കി കോണ്‍ഗ്രസ്; ആരാണ് അബ്ദുള്‍ റഷീദ്?

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കും, യുവതികളുടെ സ്വര്‍ണാഭരണവുമായി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരന്‍' പിടിയില്‍

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു,3163 പേർ വിജയിച്ചു;വിജയ ശതമാനം 15.59

'ഇറാൻ ഒരു ഭീഷണിയും ഉയർത്തിയിട്ടില്ല, ഈ യുദ്ധം അം​ഗീകരിക്കാൻ കഴിയില്ല'; ട്രംപിന് കനത്ത തിരിച്ചടി; യുഎസ് ഭീകരവിരുദ്ധ വിഭാ​ഗം മേധാവി രാജിവച്ചു

SCROLL FOR NEXT