Owaisi Chandrashekhar Azad 
India

ഉത്തർപ്രദേശിൽ പുതിയ രാഷ്ട്രീയ സഖ്യം; 'സാമാചിക് പരിവർത്തന മോർച്ച' രൂപീകരിച്ച് ഒവൈസിയും ചന്ദ്രശേഖർ ആസാദും

ദളിത്-മുസ്‌ലിം വോട്ടുകളെ ഏകോപിപ്പിക്കുക എന്നതാണ് സഖ്യത്തിന്റെ പ്രധാന ലക്ഷ്യം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ലഖ്‌നൗ: 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം പാർട്ടിയും ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയും ചേർന്ന് പുതിയ രാഷ്ട്രീയ സഖ്യം രൂപീകരിച്ചു. ലഖ്‌നൗവിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് സാമാചിക് പരിവർത്തന മോർച്ച എന്ന പുതിയ മുന്നണിയുടെ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ 403 നിയമസഭാ മണ്ഡലങ്ങളിലും സഖ്യം മത്സരിക്കുമെന്നും ചന്ദ്രശേഖർ ആസാദ് മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.

ദളിതർ, ന്യൂനപക്ഷങ്ങൾ, യുവതീയുവാക്കൾ, കർഷകർ തുടങ്ങിയ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശങ്ങൾക്കായി സഖ്യം പ്രവർത്തിക്കുമെന്ന് നേതാക്കൾ പറഞ്ഞു. ഇത് വെറുമൊരു മൂന്നാം മുന്നണിയല്ല, മറിച്ച് സാമൂഹിക മാറ്റത്തിനായുള്ള വേദിയാണെന്ന് ചന്ദ്രശേഖർ ആസാദ് അവകാശപ്പെട്ടു. സമാജ്‌വാദി പാർട്ടിയും കോൺഗ്രസും അടങ്ങിയ ഇന്ത്യ മുന്നണിയിൽ ഭാഗമായി മത്സരിക്കാൻ ഒവൈസി നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ആസാദ് സമാജ് പാർട്ടിയുമായി കൈകോർക്കാൻ എഐഎംഐഎം തീരുമാനിച്ചത്.

ഭരണത്തുടർച്ചക്കായി ബിജെപിയും ബദലായി ഉയരാൻ ഇന്ത്യ മുന്നണിയും തമ്മിൽ വാശിയേറിയ പോരാട്ടം നടക്കുന്ന ഗോദയിലേക്കാണ് പുതിയ സഖ്യത്തിൻറെ കടന്നുവരവ്. ദളിത്-മുസ്‌ലിം വോട്ടുകളെ ഏകോപിപ്പിക്കുക എന്നതാണ് സഖ്യത്തിന്റെ പ്രധാന ലക്ഷ്യം. 2022-ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 255 സീറ്റുകൾ നേടിയപ്പോൾ സമാജ്‌വാദി പാർട്ടി 111 സീറ്റുകൾ നേടിയിരുന്നു. ദളിത് വോട്ടർമാരെ വീണ്ടും ഒപ്പം നിർത്തി സ്വാധീനം ഉറപ്പിക്കാൻ ലക്ഷ്യമിട്ട് ബിഎസ്പി അധ്യക്ഷ മായാവതി 2027-ലെ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദളിത് - പിന്നാക്ക വോട്ടുകളിലേക്ക് പുതിയൊരു അവകാശിയുടെ കൂടെ കടന്നുവരവ് ബലാബലത്തിൽ ഏറെ നിർണായകമാകും.

2022-ലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ പരിശോധിച്ചാൽ, ബിജെപി സ്ഥാനാർത്ഥികൾ രണ്ടാം സ്ഥാനത്ത് എത്തുകയും പരാജയപ്പെടുകയും ചെയ്ത 58 മണ്ഡലങ്ങൾ ഉത്തർപ്രദേശിലുണ്ട്. ഇതിൽ പല മണ്ഡലങ്ങളിലും മുസ്ലീം, ദളിത്, പിന്നോക്ക വിഭാഗങ്ങളുടെ വോട്ടുകൾ നിർണ്ണായക പങ്ക് വഹിച്ചിരുന്നു. ഒവൈസി-ചന്ദ്രശേഖർ സഖ്യം കൂടി കളം പിടിക്കുന്നതോടെ അന്തിമ വിധിയെഴുത്തിനെ സ്വാധീനിക്കുന്ന പോരാട്ട ഭൂമികളായി ഈ 58 മണ്ഡലങ്ങൾ മാറിയേക്കാം. ഇന്ത്യ സഖ്യവും ബിഎസ്പിയും കണ്ണുവയ്ക്കുന്ന വോട്ട് ബാങ്ക് തന്നെയാണ് പുതിയ സഖ്യവും ഉന്നമിടുന്നത് എന്നത് സങ്കീർണത വർധിപ്പിക്കുന്ന ഘടകമാണ്.

AIMIM chief Asaduddin Owaisi and Azad Samaj Party leader Chandrashekhar Azad have joined forces to form the 'Samajik Parivartan Morcha' to contest all 403 seats in the upcoming 2027 Uttar Pradesh Assembly elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഫുജൈറയിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു

'എന്തിനാണ് ചെറിയ പ്രായത്തിൽ അഭിനയം നിർത്തിയതെന്ന് ചോദിച്ച് മക്കൾ വഴക്ക് പറയും'; മേനക സുരേഷ് പറയുന്നു

'7 കോടി നല്‍കണം, ഇല്ലെങ്കില്‍ കെജരിവാളിനെയും മകളെയും കൊല്ലും'; ബിഷ്ണോയി സംഘത്തിന്റെ പേരില്‍ ഭീഷണി

'ഗോതമ്പ് ദോശ കിട്ടിയില്ല, മമ്മൂട്ടി ഷൂട്ടിങ് മുടക്കി'; താരത്തിന് മാത്രം ബ്ലാക്ക് ടീ, അന്ന് ഗണേശ് ചെയ്തത്: ശാന്തിവിള ദിനേശ്

ശ്വാസം മുട്ടുള്ളയാള്‍ വിദേശത്ത് പോയിട്ട് എന്തു ചെയ്യാന്‍?; അസുഖം കണ്ടെത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം; തച്ചങ്കരിക്കെതിരെ ഹൈക്കോടതി