ലീബാ ലോ ബോ സര്‍ദേശായി 
India

നൂറ് വയസുകാരിയായ സ്വാതന്ത്ര്യ സമര സേനാനി; 30 പേര്‍ക്ക് പത്മശ്രീ പുരസ്‌കാരം; ആദ്യപട്ടിക

തമിഴ്നാട്ടില്‍ നിന്നുള്ള വാദ്യ സംഗീതഞ്ജന്‍ വേലു ആശാന്‍, പാരാ അത്ലറ്റ് ഹര്‍വീന്ദ്രര്‍ സിങ്ങ്, കുവൈത്തിലെ ആദ്യ യോഗ സ്റ്റുഡിയോ സ്ഥാപക ശെയ്ക എജെ അല്‍ സഭാഹാ, നടോടി ഗായിക ബാട്ടുല്‍ ബീഗം, എന്നിവര്‍ ഉള്‍പ്പെടുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പത്മശ്രീ പുരസ്‌കാരത്തിന്റെ ആദ്യഘട്ട പട്ടിക പുറത്തുവിട്ടു. ഗോവയില്‍ നിന്നുള്ള നൂറ് വയസ്സുള്ള സ്വാതന്ത്ര്യസമര സേനാനി ലീബാ ലോ ബോ സര്‍ദേശായി എന്നിവര്‍ ഉള്‍പ്പെടെ 30 പേരാണ് പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്.

തമിഴ്നാട്ടില്‍ നിന്നുള്ള വാദ്യ സംഗീതഞ്ജന്‍ വേലു ആശാന്‍, പാരാ അത്ലറ്റ് ഹര്‍വീന്ദ്രര്‍ സിങ്ങ്, കുവൈത്തിലെ ആദ്യ യോഗ സ്റ്റുഡിയോ സ്ഥാപക ശെയ്ക എജെ അല്‍ സഭാഹാ, നടോടി ഗായിക ബാട്ടുല്‍ ബീഗം, എന്നിവര്‍ ഉള്‍പ്പെടുന്നു.

ഗോവയുടെ സ്വാതന്ത്ര്യസമരത്തിലെ നിര്‍ണായക പോരാളിയായിരുന്നു ലീബാ ലോ ബോ സര്‍ദേശായി. പോര്‍ച്ചുഗീസ് ഭരണത്തിനെതിരെ ആളുകളെ അണിനിരത്തനായി ഭൂഗര്‍ഭ റേഡിയോ സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിലും വലിയ പങ്കുവഹിച്ചു.

പത്മശ്രീ പുരസ്‌കാരങ്ങള്‍

ഹര്‍വീന്ദര്‍ സിങ് (ഹരിയാന)

ഗോകുല്‍ ചന്ദ്ര ദാസ് (പശ്ചിമ ബംഗാള്‍)

വേലു ആശാന്‍ (തമിഴ്‌നാട്)

ബാട്ടൂല്‍ ബീഗം

ജോനാസ് മസെത്തി (ബ്രസീല്‍)

ജഗ്ദീഷ് ജോഷില (മധ്യപ്രദേശ്)

പി ദച്ചനാമൂര്‍ത്തി (പുതുച്ചേരി)

ഡോ. നീരജ ഭാട്ല

ഷെയ്ഖ എ.ജെ അല്‍ സഭ

നരേന്‍ ഗുരുങ്

ഡോ. നീരജ ഭാട്ല (ഡല്‍ഹി)

ഭേരു സിങ് ചൗഹാന്‍ (മധ്യപ്രദേശ്)

എല്‍ ഹാങ് തിങ്

വിലാസ് ഡാങ്ക്റെ

ബീന്‍ സിങ് ബവേഷ്

മാരുതി ബുജഗ്രാവോ ചിതംബള്ളി (മഹാരാഷ്ട്ര)

ഭീമവ്വ ദൊഡ്ഡബലപ്പ

സാലി ഹോള്‍ക്കര്‍ (മധ്യപ്രദേശ്)

വിജയലക്ഷ്മി ദേശമാനെ

ചൈത്രം ദേവ്ചന്ദ് പവാര്‍

ലിബിയ ലോബോ സര്‍ദേശായി (ഗോവ)

പരാമര്‍ ലബ്ജിഭായി നഗ്ജിഭായ്

ഹ്യൂ ആന്റ് കോളിന്‍ ഗന്റ്സര്‍ (ഉത്തരാഖണ്ഡ്)

ഹരിമാന്‍ ശര്‍മ

ജുംഗെ യോംഗാം ഗ്യമ്ളി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബാങ്ക് പണിമുടക്ക് പിൻവലിച്ചു

ബാങ്ക് സമരം പിൻവലിച്ചു, മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടും, കാര്യവട്ടത്ത് 'കോഹ്‍ലി മയം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

അംഗങ്ങൾക്ക് യോഗ്യതയില്ല; വഖഫ് ബോർഡ് പിരിച്ചു വിടാനൊരുങ്ങി സർക്കാർ

ഫുട്ബോളിൽ ​ഗ്രീസ് ജർമനിയെ അട്ടിമറിച്ചു, ചരിത്രത്തിൽ ആദ്യം!

ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കില്ല; തീരുമാനം മരവിപ്പിച്ചു