പാലമേട് ജെല്ലിക്കെട്ട്/ ഫോട്ടോ: എക്‌സ്പ്രസ് 
India

ജെല്ലിക്കെട്ട്; കാളയെ മെരുക്കുന്നതിനിടെ അടിവയറ്റില്‍ കുത്തേറ്റു; 26 കാരന്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

മധുര സ്വദേശി അരവിന്ദ് രാജ് ആണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മധുരയ്ക്കടുത്തെ പാലമേട്ടില്‍ ജെല്ലിക്കെട്ടിനിടെ യുവാവ് മരിച്ചു. മധുര സ്വദേശി അരവിന്ദ് രാജ് ആണ് മരിച്ചത്. കാളയെ മെരുക്കുന്നതിനിടെ അടിവയറ്റില്‍ കുത്തേറ്റാണ് 26കാരന്റെ മരണം.

കാളയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ മധുര രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. 

പാലമേട് ജെല്ലിക്കെട്ടിനിടെ 19 പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാവിലെ മധുര അവനിയാപുരത്ത് നടന്ന ജെല്ലിക്കെട്ട് മന്ത്രിമാരായ പിടിആര്‍. പളനിവേല്‍രാജന്‍, മൂര്‍ത്തി, എം.പി എസ്. വെങ്കടേശന്‍, ജില്ല കലക്ടര്‍ അനീഷ് ശേഖര്‍ തുടങ്ങിയവര്‍ ഫ്‌ലാഗ്ഓഫ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്