ഫയല്‍ ചിത്രം 
India

രോ​ഗികൾക്ക് വെള്ളം കുത്തിവച്ചു; റെംഡിസിവിർ കരിഞ്ചന്തയിൽ വിറ്റു; ആശുപത്രി ജീവനക്കാർ അറസ്റ്റിൽ

രോ​ഗികൾക്ക് വെള്ളം കുത്തിവച്ചു; റെംഡിസിവിർ കരിഞ്ചന്തയിൽ വിറ്റു; ആശുപത്രി ജീവനക്കാർ അറസ്റ്റിൽ

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: കോവിഡ് രോഗികൾക്കുള്ള റെംഡിസിവിർ ഇൻജക്ഷൻ കരിഞ്ചന്തയിൽ വിൽപന നടത്തിയ ആശുപത്രി ജീവനക്കാർ പിടിയിൽ. ഉത്തർപ്രദേശിലെ മീററ്റിൽ സുഭ്ഹാർതി മെഡിക്കൽ കോളജിൽ വാർഡ് ബോയ് ആയി ജോലി ചെയ്യുന്ന രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ആശുപത്രിയിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് നൽകേണ്ട ഇൻജക്ഷനാണ് ജീവനക്കാർ തന്നെ മോഷ്ടിച്ച് കരിഞ്ചന്തയിൽ വിൽപന നടത്തിയത്. 25,000 രൂപ വരെ ഈടാക്കിയായിരുന്നു ഇവരുടെ വിൽപ്പന. 

ആശുപത്രിയിൽ നിന്ന് റെംഡിസിവിർ ഇൻജക്ഷൻ കൈക്കലാക്കുന്ന പ്രതികൾ പകരം വെറും വെള്ളമാണ് രോഗികൾക്ക് കുത്തിവെച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇവരെ പിടികൂടാനായി ആശുപത്രിയിലെത്തിയ പൊലീസിനെ ഒരു സംഘം ആക്രമിക്കുകയും ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ വർധിച്ചതോടെ കോവിഡ് രോഗികൾക്ക് നൽകുന്ന റെംഡെസിവിർ ഇൻജക്ഷനും ആവശ്യക്കാരേറിയിരുന്നു. എന്നാൽ പലയിടത്തും ഇൻജക്ഷൻ ലഭ്യമല്ലാത്ത സ്ഥിതിയാണുള്ളത്. അതിനിടെയാണ് കരിഞ്ചന്തയിൽ ഉയർന്ന വിലയ്ക്ക് ഇൻജക്ഷൻ വിൽപന നടത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബം​ഗളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

SCROLL FOR NEXT