ജീവനറ്റ പങ്കാളിയെ വേദനയോടെ പിന്തുടരുന്ന പെണ്‍മയില്‍ 
India

പങ്കാളിയുടെ വേര്‍പാടില്‍ നീറുന്ന പെണ്‍ മയില്‍; വേദനയോടെ പിന്തുടര്‍ന്നു, നൊമ്പരക്കാഴ്ച- വീഡിയോ 

രാജസ്ഥാനിലെ കുചേരയിലാണ് സംഭവം നടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വേര്‍പാടുകളും വേര്‍പിരിയലുകളും നല്‍കുന്ന വേദന തീവ്രമായിരിക്കും. തന്റെ അരികില്‍ നിന്ന് കുഞ്ഞിനെ കൊണ്ടുപോകുമ്പോള്‍ അമ്മപ്പശുവിന് ഉണ്ടാകുന്ന ഭാവമാറ്റത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം വ്യാപകമായാണ് പ്രചരിച്ചത്. പശുക്കിടാവിനെ കൊണ്ടുപോയ വാഹനത്തിന് പിന്നാലെ അമ്മപ്പശു ഓടുന്ന ദൃശ്യങ്ങളാണ് നൊമ്പരമായത്.

ഇപ്പോള്‍ വേര്‍പാടിന്റെ തീവ്രത വ്യക്തമാക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. പങ്കാളിയുടെ വേര്‍പാടില്‍ നീറുന്ന പെണ്‍മയിയിന്റെ ദൃശ്യമാണ് നൊമ്പരക്കാഴ്ചയാകുന്നത്.

രാജസ്ഥാനിലെ കുചേരയിലാണ് സംഭവം നടന്നത്. രാമസ്വരൂപ് ബിഷ്‌ണോയി എന്ന വ്യക്തിയുടെ ഫാമില്‍ 4 വര്‍ഷമായി വളര്‍ത്തുന്ന 3 മയിലുകളില്‍ ഒന്നാണ് പ്രായധിക്യത്തെ തുടര്‍ന്ന് ജീവന്‍ വെടിഞ്ഞത്. 8 വയസ്സായിരുന്നു ഈ ആണ്‍മയിലിന്റെ പ്രായം. തന്നോടും കുടുംബാംഗങ്ങളോടും ഈ മയിലുകള്‍ക്ക് ഏറെ അടുപ്പമായിരുന്നെന്നും രാമസ്വരൂപ് ബിഷ്‌ണോയി വ്യക്തമാക്കി. 

ഞായാറാഴ്ച രാത്രിയിലാണ് ആണ്‍മയില്‍ ജീവന്‍ വെടിഞ്ഞത്. ആ സമയം മുതല്‍ ഏതാണ്ട് നാല് മണിക്കൂറോളം പെണ്‍ മയില്‍ ആണ്‍മയിലിനു ചുറ്റും നടക്കുകയായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ മയിലിനെ സംസ്‌ക്കരിക്കാനായി അവിടെ നിന്നു നീക്കിയപ്പോഴാണ് പെണ്‍മയില്‍ പിന്തുടര്‍ന്നത്. സംസ്‌ക്കരിക്കുന്ന സ്ഥലം വരെ പെണ്‍മയില്‍ തന്റെ പങ്കാളിയെ പിന്തുടര്‍ന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു