ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍/ഫെയ്‌സ്ബുക്ക്‌ 
India

വിചാരണക്കോടതി നടപടി സ്‌റ്റേ ചെയ്തു; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരായ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

ഈ സാഹചര്യത്തില്‍ ഇന്നത്തെ കോടതി നടപടികള്‍ മുഹമ്മദ് ഫൈസലിന് ഏറെ നിര്‍ണായകമാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനാണെന്ന് വിധിച്ച വിചാരണക്കോടതി ഉത്തരവ് കേരള ഹൈക്കോടതി സ്‌റ്റേ ചെയ്തതിനെതിരെ ലക്ഷദ്വീപ് ഭരണകൂടം നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. ജസ്റ്റിസ് കെഎം ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

വധശ്രമക്കേസില്‍ പത്തുവര്‍ഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിനെ തുടര്‍ന്ന് മുഹമ്മദ് ഫൈസല്‍ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടിരുന്നു. എന്നാല്‍ വിചാരണക്കോടതി നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തതോടെ അയോഗ്യത ലോക്‌സഭാ സെക്രട്ടേറിയറ്റ് പിന്‍വലിച്ചു. ഹൈക്കോടതിയുടെ സ്‌റ്റേ സൂപ്രീം കോടതി നീക്കിയാല്‍ അയോഗ്യത പുനഃസ്ഥാപിക്കപ്പെടും. ഈ സാഹചര്യത്തില്‍ ഇന്നത്തെ കോടതി നടപടികള്‍ മുഹമ്മദ് ഫൈസലിന് ഏറെ നിര്‍ണായകമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

വീട്ടിൽ പ്രമേഹം പരിശോധിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

ഗ്യാനേഷ് കുമാറിന്റെ പ്രതീകാത്മക ശവമഞ്ചവുമായി കോൺഗ്രസ് പ്രതിഷേധം; ചിതാഭസ്മം മൂത്രപ്പുരയിൽ നിമജ്ജനം ചെയ്തു

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ