Petrol Diesel Prices 
India

ഇരുട്ടടി; രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന

പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതാണ് ഇന്ധന വില ഉയരാന്‍ കാരണം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില കൂട്ടി. പെട്രോള്‍, ഡീസല്‍ വിലകളിലാണ് വര്‍ധനവ്. ലിറ്ററിന് 3.04 രൂപയാണ് വര്‍ധിച്ചത്. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്നു ആ​ഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ച സാഹചര്യത്തിലാണ് ഇന്ധന വില വർധിച്ചത്. വില ഇനിയും ഉയരുമെന്ന ആശങ്കയെ തുടർന്നു രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലെ പമ്പുകളിൽ വൻ തിരക്കും പരിഭ്രാന്തിയും അനുഭവപ്പെട്ടു. പലയിടങ്ങളിലും ഇന്ധനം തീർന്നുവെന്ന ബോർഡുകൾ പ്രത്യക്ഷപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 110.75 രൂപയും ഡീസലിന് 99.63 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 108.78 രൂപയും ഡീസലിന് 97.67 രൂപയുമാണ് വില. കോട്ടയത്ത് പെട്രോളിന് 109.28ഉം ഡീസലിന് 98.14 രൂപയുമാണ് വില.

ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 97.77 രൂപയും ഡീസലിന് 90.67 രൂപയുമാണ് നിലവിലെ വില. ചെന്നൈയില്‍ പെട്രോള്‍ ലിറ്ററിന് 103.67 രൂപയും ഡീസലിന് 95.25 രൂപയുമാണ് നിലവില്‍.

5 സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ അവസാനിച്ചതിനു പിന്നാലെയാണ് വില വർധനവ്. ആ​ഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലക്കയറ്റവും വർധിച്ചുവരുന്ന ഇറക്കുമതി ചെലവുമാണ് വില വർധനവിലേക്ക് നയിച്ചത്.

Petrol and Diesel prices on Friday were hiked by Rs 3 per litre

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൗമാര ത്രില്ലർ!!! പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ; ഏഷ്യാ കപ്പില്‍ 9ാം മുത്തം!

എസ് ആര്യന് 5 വിക്കറ്റ്; കേരളം തുടങ്ങി... കരുത്തോടെ

'പിഞ്ചുമനസ്സുകളില്‍ വര്‍ഗീയ വിഷം കുത്തിവെക്കാനുള്ള ഗൂഢലക്ഷ്യം; ഉത്തരവ് പിന്‍വലിച്ചോടിയതുകൊണ്ട് ചെയ്ത തെറ്റ് ഇല്ലാതാവുന്നില്ല'

6 റൺസിനിടെ 4 വിക്കറ്റ് പിഴുതു, വെറും 65ൽ ഓൾ ഔട്ടാക്കി! ബിഹാറിനെ തകർത്ത് കേരള വനിതകൾ

പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യയ്ക്ക് അണ്ടര്‍ 19 ഏഷ്യാകപ്പ് കിരീടം; ക്ഷേത്ര സ്വത്തുക്കളില്‍ തന്ത്രിമാര്‍ക്ക് അവകാശമില്ല; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍