6 റൺസിനിടെ 4 വിക്കറ്റ് പിഴുതു, വെറും 65ൽ ഓൾ ഔട്ടാക്കി! ബിഹാറിനെ തകർത്ത് കേരള വനിതകൾ

അണ്ടർ 23 വനിതാ ടി20യിൽ 10.3 ഓവറിൽ കളി ജയിച്ച് കേരളം
Kerala U23 Womens Cricket Team
നിയതി, അനുഷ്ക, Kerala U23 Womens Cricket Teamx
Updated on: 
1 min read

റായ്പുർ: അണ്ടർ 23 വനിതാ ടി20 ദേശീയ ചാംപ്യൻഷിപ്പിൽ കേരളത്തിന് വിജയത്തുടക്കം. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ കേരളം ആറ് വിക്കറ്റിന് ബിഹാറിനെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ബിഹാർ 18.4 ഓവറിൽ 65 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 10.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബിഹാറിന്റെ ബാറ്റിങ് നിര തുടക്കത്തിൽ തന്നെ തകർന്നടിഞ്ഞു. നാല് വിക്കറ്റിന് ആറ് റൺസെന്ന നിലയിലായിരുന്ന ബിഹാറിനെ 28 റൺസെടുത്ത യഷിത സിങിന്റെ ഇന്നിങ്സാണ് 65ൽ എത്തിച്ചത്. യഷിതയ്ക്ക് പുറമെ 15 റൺസെടുത്ത തേജസ്വസി കുമാർ മാത്രമാണ് ബിഹാർ നിരയിൽ രണ്ടക്കം കടന്നത്.

Kerala U23 Womens Cricket Team
സഞ്ജു 4 റണ്‍സില്‍ ക്ലീൻ ബൗൾഡ്! കേരളത്തിന് ദയനീയ തോല്‍വി

കേരളത്തിന് വേണ്ടി നിയതി ആർ മഹേഷ് മൂന്നും സിവി അനുഷ്ക രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മൂന്ന് ഓവറിൽ രണ്ട് റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയ നിയ നസ്നീന്റെ പ്രകടനവും ശ്രദ്ധേയമായി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 57 പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തി. കേരളത്തിന് വേണ്ടി അമീറ ബീഗവും വിജെ ജോഷിതയും 19 റൺസ് വീതം നേടി. അന്യ പ്രദീപ് 14 റൺസെടുത്തു.

Kerala U23 Womens Cricket Team
'പനേങ്ക കിക്ക്', റെക്കോര്‍ഡ്; 'ഗോള്‍' നേട്ടത്തില്‍ ചരിത്രമെഴുതി 'മോ സല'!
Kerala U23 Womens Cricket Team
കൗമാര ത്രില്ലർ!!! പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ; ഏഷ്യാ കപ്പില്‍ 9ാം മുത്തം!
Summary

Kerala U23 Womens Cricket Team seal a convincing 6 wicket victory over Bihar in the BCCI U23 Women’s T20 Trophy 2026/27 at Raipur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER