സഞ്ജു 4 റണ്‍സില്‍ ക്ലീൻ ബൗൾഡ്! കേരളത്തിന് ദയനീയ തോല്‍വി

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തോല്‍വിയോടെ തുടങ്ങി കേരള ക്രിക്കറ്റ് ടീം
Sanju Samson Syed Mushtaq Ali Trophy
Sanju Samson Syed Mushtaq Ali Trophy x
Updated on: 
2 min read

ന്യൂ ചണ്ഡീഗഢ്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ തന്നെ കേരളത്തിന് ദയനീയ തോല്‍വി. മധ്യപ്രദേശിനെതിരായ പോരാട്ടത്തില്‍ കേരളം 5 വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങി. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത ഓവറില്‍ 6 വിക്കറ്റിനു 138 റണ്‍സ് മാത്രമാണ് നേടാനയത്. മധ്യപ്രദേശ് 18.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് നേടിയാണ് അവര്‍ വിജയം പിടിച്ചത്.

നായകന്‍ സഞ്ജു സാംസണ്‍ മോശം ഫോം ആവര്‍ത്തിച്ചത് കേരളത്തിന് തിരിച്ചടിയായി. സഞ്ജു 4 റണ്‍സുമായി മടങ്ങിയ മത്സരത്തില്‍ കേരളത്തിനായി സല്‍മാന്‍ നിസാറും അഖില്‍ സ്‌കറിയയും മാത്രമാണ് തിളങ്ങിയത്. സല്‍മാന്‍ അര്‍ധ സെഞ്ച്വറി നേടി. താരം 53 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 69 റണ്‍സ് അടിച്ചെടുത്തു. അഖില്‍ 35 പന്തില്‍ 2 ഫോറും 1 സിക്‌സും സഹിതം 32 റണ്‍സെടുത്തു.

12 റണ്‍സ് എക്‌സ്ട്രാ ഇനത്തില്‍ കിട്ടിയതാണ് കേരള ഇന്നിങ്‌സിലെ മൂന്നാമത്തെ വലിയ സ്‌കോര്‍. 10 റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനാണ് രണ്ടക്കം കടന്ന മറ്റൊരാള്‍.

Sanju Samson Syed Mushtaq Ali Trophy
കൗമാര ത്രില്ലർ!!! പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ; ഏഷ്യാ കപ്പില്‍ 9ാം മുത്തം!

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റൻ സഞ്ജു സാംസന്റെ വിക്കറ്റ് നഷ്ടമായി. 4 റൺസെടുത്ത സഞ്ജു, അവേശ് ഖാന്റെ പന്തിൽ ക്ലീൻ ബൗൾഡായി. തുടർന്നെത്തിയ അഹ്മദ് ഇമ്രാൻ (1) രണ്ടാം ഓവറിൽ തന്നെ പുറത്തായി. പത്ത് റൺസെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനും പുറത്തായതോടെ മൂന്ന് വിക്കറ്റിന് 30 റൺസെന്ന നിലയിലായി കേരളം.

നാലാം വിക്കറ്റിൽ സൽമാൻ നിസാറും അഖിൽ സ്കറിയയും ചേർന്ന് കൂട്ടിച്ചേർത്ത 67 റൺസാണ് കേരളത്തെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 32 റൺസെടുത്ത അഖിൽ സ്കറിയ 16ാം ഓവറിൽ പുറത്തായി. അവസാന ഓവറുകളിൽ സ്കോറിങ് വേഗം ഉയർത്താനുള്ള ശ്രമത്തിനിടെ സൽമാനും മടങ്ങി. 19ാം ഓവറിൽ ത്രിപുരേഷ് സിങിനെ രണ്ട് സിക്സും ഒരു ഫോറും പറത്തിയ സൽമാൻ നാലാം പന്തിൽ പുറത്തായി.

എംപി നിരയില്‍ ത്രിപുരേഷ് സിങ് 3 വിക്കറ്റെടുത്തു. അവേശ് ഖാന്‍ 2 വിക്കറ്റ് വീഴ്ത്തി. ശിവംഗ് കുമാറിനാണ് ഒരു വിക്കറ്റ്.

മറുപടി പറഞ്ഞ എംപിയ്ക്കായി അക്ഷത് രഘുവംശി 28 പന്തില്‍ 45 റണ്‍സ് വാരി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. താരം 4 ഫോറും 2 സിക്‌സും പറത്തി. പുറത്താകാതെ 29 പന്തില്‍ 36 റണ്‍സെടുത്ത ക്യാപ്റ്റന്‍ രജത് പടിദാറിന്റെ ബാറ്റിങും നിര്‍ണായകമായി. താരം 2 ഫോറും ഒരു സിക്‌സും തൂക്കി. അപുര്‍വ ദ്വിവേദി 18 പന്തില്‍ 2 സിക്‌സുകള്‍ സഹിതം 26 റണ്‍സ് സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശിന് ഓപ്പണർ അക്ഷത് രഘുവംശി നൽകിയ തകർപ്പൻ തുടക്കമാണ് മുതൽക്കൂട്ടായത്. മറുവശത്ത് നിർണായക ഘട്ടങ്ങളിൽ ക്യാച്ചുകൾ കൈവിട്ടത് കേരളത്തിന് തിരിച്ചടിയായി. എം ഡി നിധീഷ് എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തിൽ അങ്കുഷ് സിങ് (5) പുറത്തായെങ്കിലും അക്ഷതും ശിവങ് കുമാറും ചേർന്ന് രണ്ടാം വിക്കറ്റിൽ 51 റൺസ് കൂട്ടിച്ചേർത്തു. 15 റൺസെടുത്ത ശിവങ് കുമാറിനെ കാർത്തിക് ബി നായർ പുറത്താക്കി.

തുടർന്നെത്തിയ അപുർവ ദ്വിവേദിയും അക്ഷത് രഘുവംശിയും ചേർന്ന് 23 റൺസ് കൂട്ടിച്ചേർത്തു. 45 റൺസെടുത്ത അക്ഷതിനെ പുറത്താക്കി ബിജു നാരായണനാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. ആ ഓവറിലെ അവസാന പന്തിൽ രജത് പട്ടീദാറിനെ കാർത്തിക് ബി നായർ കൈവിട്ടത് കേരളത്തിന് തിരിച്ചടിയായി. പിന്നീട് എംഡി നിധീഷും പടിദാറിന്റെ ക്യാച്ച് നഷ്ടപ്പെടുത്തി. അവസരം മുതലാക്കിയ പടിദാർ ക്യാപ്റ്റന്റെ ഇന്നിങ്സുമായി ടീമിനെ വിജയത്തിലെത്തിച്ചു.

കേരളത്തിനായി ബൗളിങില്‍ തിളങ്ങിയത് കാര്‍ത്തിക് ബി നായരാണ്. താരം 4 ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്തു. എംഡി നിധീഷ്, കെഎം ആസിഫ്, ബിജു നാരായണന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Sanju Samson Syed Mushtaq Ali Trophy
'പനേങ്ക കിക്ക്', റെക്കോര്‍ഡ്; 'ഗോള്‍' നേട്ടത്തില്‍ ചരിത്രമെഴുതി 'മോ സല'!
Sanju Samson Syed Mushtaq Ali Trophy
'സാര്‍, എനിക്ക് ഓര്‍മയില്ല'! ക്യാപ്റ്റന്‍സി അരങ്ങേറ്റത്തില്‍ ചിരി പടര്‍ത്തി വൈഭവ് (വിഡിയോ)
Summary

Sanju Samson, Kerala Cricket: Kerala Crash to Heavy Defeat in Syed Mushtaq Ali Trophy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER