എസ് ആര്യന് 5 വിക്കറ്റ്; കേരളം തുടങ്ങി... കരുത്തോടെ

അണ്ടർ 16 വിജയ് മർച്ചൻ്റ് ട്രോഫി
Vijay Merchant Trophy U16 Kerala Cricket Team strong start
എസ് ആര്യൻ, Vijay Merchant Trophyx
Updated on: 
1 min read

ഗ്വാളിയോർ: 16 വയസിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചന്റ് ട്രോഫിയിൽ കരുത്തോടെ തുടങ്ങി കേരളം. കേരളത്തിനെതിരെ ജമ്മു കശ്മീർ ആദ്യ ദിനത്തിൽ കൂട്ടത്തകർച്ച ഒഴിവാക്കി പിടിച്ചു നിന്നു. ആദ്യ ദിവസം കളി നിർത്തുമ്പോൾ കശ്മീർ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 272 റൺസെന്ന നിലയിൽ. സെഞ്ച്വറിയുമായി പുറത്താകാതെ നിൽക്കുന്ന ക്യാപ്റ്റൻ ഹരീന്ദർ സിങാണ് കശ്മീരിന്റെ ഇന്നിങ്സിന് കരുത്ത് പകർന്നത്. കേരളത്തിന് വേണ്ടി എസ് ആര്യൻ അഞ്ച് വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കശ്മീരിന്റെ ബാറ്റിങ് നിര എസ് ആര്യന്റെ കണിശതയാർന്ന ബൗളിങ്ങിന് മുന്നിൽ തകർന്നടിയുകയായിരുന്നു. ഒരു ഘട്ടത്തിൽ ആറ് വിക്കറ്റിന് 69 റൺസെന്ന നിലയിലായിരുന്നു കശ്മീർ. ഏഴാം വിക്കറ്റിൽ ക്യാപ്റ്റൻ ഹരീന്ദർ സിങും സനിൽ സിങും ചേർന്ന് കൂട്ടിച്ചേർത്ത 56 റൺസാണ് വലിയൊരു തകർച്ചയിൽ നിന്ന് കശ്മീരിനെ കരകയറ്റി.

Vijay Merchant Trophy U16 Kerala Cricket Team strong start
6 റൺസിനിടെ 4 വിക്കറ്റ് പിഴുതു, വെറും 65ൽ ഓൾ ഔട്ടാക്കി! ബിഹാറിനെ തകർത്ത് കേരള വനിതകൾ

സ്കോർ 126ൽ നിൽക്കെ 45 റൺസെടുത്ത സനിൽ പുറത്തായി. തുടർന്നെത്തിയ ആകാശ് പ്രതാപ് സിങും അവസരത്തിനൊത്തുയ‍ർന്നു. കരുതലോടെ ഇന്നിങ്സ് മുന്നോട്ടു നീക്കിയ ഹരീന്ദർ സിങും ആകാശ് പ്രതാപ് സിങും ചേർന്ന് ഇതിനകം 147 റൺസ് കൂട്ടിച്ചേർത്തു കഴിഞ്ഞു. കളി നിർത്തുമ്പോൾ ഹരീന്ദർ സിങ് 104ഉം ആകാശ് പ്രതാപ് സിങ് 85ഉം റൺസ് നേടി ക്രീസിലുണ്ട്.

Vijay Merchant Trophy U16 Kerala Cricket Team strong start
സഞ്ജു 4 റണ്‍സില്‍ ക്ലീൻ ബൗൾഡ്! കേരളത്തിന് ദയനീയ തോല്‍വി
Vijay Merchant Trophy U16 Kerala Cricket Team strong start
'പനേങ്ക കിക്ക്', റെക്കോര്‍ഡ്; 'ഗോള്‍' നേട്ടത്തില്‍ ചരിത്രമെഴുതി 'മോ സല'!
Summary

Kerala Cricket Team strong start to the Vijay Merchant Trophy 2026/27. Aryan S leads our bowling attack with an impressive five-wicket haul (5/65) against Jammu & Kashmir. At stumps on Day 1, Jammu & Kashmir are 272/7 after 90 overs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER