ഫയല്‍ ചിത്രം 
India

പേര് നീരജ് എന്നാണോ? പെട്രോൾ സൗജന്യം!; വ്യത്യസ്ത ഓഫർ നേടിയത് 28 പേർ 

നീരജ് എന്ന് പേരുള്ളവർക്ക് 501 രൂപയ്ക്ക് പെട്രോൾ സൗജന്യമായി നൽകും എന്നാണ് പ്രഖ്യാപനം

Author : സമകാലിക മലയാളം ഡെസ്ക്


അഹമ്മദാബാദ്: ഒളിംപിക്സിൽ രാജ്യത്തിനായി ചരിത്ര സ്വർണം നേടിയ നീരജ് ചോപ്രയോടുള്ള ആദരവിൽ സൗജന്യ പെട്രോൾ പ്രഖ്യാപിച്ച് പമ്പ് ഉടമ.  പമ്പിലെത്തുന്ന നീരജ് എന്ന് പേരുള്ളവർക്ക് 501 രൂപയ്ക്ക് പെട്രോൾ സൗജന്യമായി നൽകും എന്നാണ് പ്രഖ്യാപനം. ഗുജറാത്തിലെ നേത്രാങ്ക് നഗരത്തിലെ പമ്പാണ് വ്യത്യസ്തമായ ഓഫറുമായി എത്തിയത്. 

നീരജ് എന്ന് പേരുള്ളവർ പേര് തെളിയിക്കുന്ന രേഖ ഹാജരാക്കിയാൽ പമ്പിൽ നിന്ന് 501 രൂപ വരെ സൗജന്യമായി പെട്രോൾ നിറയ്ക്കാം. ഓ​ഗസ്റ്റ് എട്ട്, ഒമ്പത് തിയതികളിലായിരുന്നു ഓഫർ നൽകിയത്. ഈ ദിവസങ്ങളിൽ 28 നീരജുമാർ പെട്രോളടിക്കാൻ എത്തിയെന്ന് പമ്പുടമ പറഞ്ഞു. രാജ്യത്തിനുവേണ്ടി സ്വർണം നേടിയ ഒരാളുമായി പേര് പങ്കിടാൻ കഴിഞ്ഞത് അഭിമാനമാണെന്നാണ് പമ്പിൽ പെട്രോളടിക്കാൻ എത്തിയ നീരജുമാർ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കൺട്രോൾ ഇല്ലാതെ അച്ചാറു കഴിച്ചാൽ, നെഞ്ചെരിച്ചിൽ മുതൽ കാൻസർ വരെ സാധ്യത

'രണ്ടു പേരും കോംപ്ലിമെൻ്റ് ആയോ'; ഹരീഷ് കണാരന്റെ തോളിൽ കയ്യിട്ട് ബാദുഷ, കമന്റുമായി ആരാധകർ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; മാസ്റ്റർ ഡിഗ്രി യോഗ്യത, 75,000 രൂപ മാസം ശമ്പളം, അവസാന തീയതി മെയ് 07

ടാൻ മാറി മുഖം തിളങ്ങാൻ തക്കാളി മതി; പരീക്ഷിക്കൂ ഈ പാക്കുകൾ

SCROLL FOR NEXT