Pilots Federation seeks National Bravery Award for Captain Machchhar for heroics on flydubai flight 
India

"അസാമാന്യ ധൈര്യത്തിന് ആദരവ്"; സ്മിത്ത് മച്ഛാറിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഫാര്‍മ കമ്പനി

സ്മിത്ത് മച്ഛാറിന് ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരം നല്‍കണമെന്ന ആവശ്യവുമായി രാജ്യത്തെ പൈലറ്റുമാരുടെ സംഘടനയായ എഫ്‌ഐപിയും രംഗത്ത് എത്തി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : SANAL DEV B

ഡല്‍ഹി: രാജ്യത്തിന് അഭിമാനമായി മാറിയ ഫ്‌ളൈദുബായ് പൈലറ്റ് ക്യാപ്റ്റന്‍ സ്മിത്ത് മച്ഛാറിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഔഷധ നിര്‍മ്മാണ കമ്പനിയായ മാന്‍കൈന്‍ഡ് ഫാര്‍മ. സങ്കല്‍പ്പിക്കാനാവാത്ത സാഹചര്യത്തിലും അസാമാന്യ ധൈര്യത്തോടെ പൊരുതുകയും ഉത്തരവാദിത്തബോധത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്തത് ആദരവര്‍ഹിക്കുന്ന പ്രവര്‍ത്തിയാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

പരിക്കേറ്റിട്ടും സ്മിത്ത് മച്ചാര്‍, പൈലറ്റ്-ഇന്‍-കമാന്‍ഡ് എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുന്നത് തുടരുകയും യാത്രാക്കാരുടെ സുരക്ഷയ്ക്കായി നിലകൊള്ളുകയും ചെയ്തു. ഗുരുതരമായ അപകടവും കടുത്ത പരിക്കുകളും അഭിമുഖീകരിക്കേണ്ടിവന്നപ്പോള്‍ ഒരു യഥാര്‍ത്ഥ പ്രൊഫഷണല്‍ പൈലറ്റിന്റെ ഉത്തരവാദിത്തം അദ്ദേഹം കാണിച്ചു. മുറിവേറ്റ് അപകടകരമായ അവസ്ഥയിലായിട്ടും സ്മിത്ത് പ്രകടിപ്പിച്ചത് അസാമാന്യ ധൈര്യമാണെന്നും മാന്‍കൈന്‍ഡ് ഫാര്‍മ വ്യക്തമാക്കി.

സെപ്തംബര്‍ 30നാണ് ദുബായില്‍ നിന്ന് ഇസ്രയേലിലെ ടെല്‍അവീവിലേക്ക് പോവുകയായിരുന്ന ഫ്‌ളൈദുബായ് എഫ്ഇസഡ്1073 വിമാനത്തില്‍ വെച്ച് ലോകത്തെ നടുക്കിയ സംഭവമുണ്ടായത്. സഹപൈലറ്റ് സ്മിത്തിനെ ആക്രമിക്കുകയും 174 യാത്രക്കാരുണ്ടായിരുന്ന വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

യാത്രക്കാര്‍ ഭീതിയുടെ മുള്‍മുനയില്‍ നില്‍ക്കവേയാണ് കോക്പിറ്റില്‍ കത്തികൊണ്ട് സ്മിത്ത് മച്ഛാറിനെ സഹപൈലറ്റ് കുത്തി പരിക്കേല്‍പ്പിക്കുന്നത്. ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ഛാറിനെ ഒമാനിലെ സഹപൈലറ്റ് കുത്തിയതോടെ വിമാനത്തിന്റെ നിയന്ത്രണം വിടുകയും ചെയ്തിരുന്നു. എന്നാല്‍ മനോധൈര്യവും നിശ്ചയദാര്‍ഢ്യവും കൈവിടാതെ സ്മിത്ത് പെരുമാറി. ചോര വാര്‍ന്നൊഴുകുമ്പോഴും കോക്പിറ്റ് ഡോര്‍ ക്യാപ്റ്റന്‍ തുറന്നു പിടിച്ചിരുന്നു. ആ സമയം, കോക്പിറ്റിലേക്ക് വന്ന യാത്രക്കാരില്‍ നാലുപേരാണ് അക്രമിയായ പൈലറ്റിനെ കീഴടക്കിയത്.

ഈ സംഭവത്തോടെ ആഗോളതലത്തില്‍ തന്നെ ഹീറോ ആയി മാറിയിരിക്കുകയാണ് സ്മിത്ത് മച്ഛാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം വീഡിയോകോളില്‍ സ്മിത്തുമായി സംസാരിച്ചു. ധീരതയുടെ പ്രതീകമാണ് സ്മിത്ത് മച്ഛാര്‍ എന്ന് പ്രധാനമന്ത്രി വരെ പുകഴ്ത്തി.

ഇതിനിടെ ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരം ക്യാപ്റ്റന് നല്‍കണമെന്ന ആവശ്യവുമായി രാജ്യത്തെ പൈലറ്റുമാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ് രംഗത്തെത്തി. ജന്മനാടായ ഗുജറാത്തും സ്മിത്ത് മച്ഛാറിന് പുരസ്‌കാരം നല്‍കി ആദരിക്കാന്‍ ഒരുങ്ങുകയാണ്. വിശിഷ്ട ഗുജറാത്ത് ഗരിമ അവാര്‍ഡ് സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പ്രഖ്യാപിച്ചു.

Mankind Pharma, a pharmaceutical company, has announced a reward of RS. 1 crore for Smith Machhar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജിക്കത്ത് നല്‍കേണ്ടത് കോര്‍പറേഷന്‍ സെക്രട്ടറിക്കെന്ന് മേയര്‍, കത്ത് കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി; ഉയര്‍ന്ന പദവി നല്‍കി അനുനയിപ്പിക്കാന്‍ നീക്കം

ഫ്രീ വൈ - ഫൈയ്ക്ക് പിന്നിൽ ഹാക്കർമാരുണ്ടോ?, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

'ഈ പറയുന്ന 300 കോടിയുടെ പകുതി പോലും നമുക്ക് കിട്ടില്ല'; ബെത്‌ലഹേമിലെ ഇഷ്ടരംഗത്തെക്കുറിച്ചും ഫഹദ്

ഗുസ്തിയില്‍ ഉത്തരകൊറിയയെ മലര്‍ത്തിയടിച്ച് ഇന്ത്യ; അമന്‍ സെഹ്റാവത്തിലൂടെ സ്വര്‍ണമെഡല്‍ ഇരുപതായി

'അന്ന് 100 കിലോയിൽ കൂടുതൽ ഭാരമുണ്ടായിരുന്നു എനിക്ക്, ഒരു പ്ലേറ്റ് നിറയെ മത്തി വറുത്തത് കഴിക്കും; ഡോക്ടർ പറഞ്ഞതോടെ നിർത്തി'