ബിഫാം വിദ്യാര്‍ഥിയെ നടുറോഡില്‍ കുത്തിക്കൊന്നു പ്രതീകാത്മക ചിത്രം
India

പ്രണയ നൈരാശ്യം; പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ബിഫാം വിദ്യാര്‍ഥിയെ നടുറോഡില്‍ കുത്തിക്കൊന്നു

മല്ലേശരത്തുള്ള മാളിനു പിന്നിലെ റെയില്‍വെ ട്രാക്കിനു സമീപമാണ് യാമിനിയുടെ മൃതദേഹം കണ്ടെത്തിയത്.

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ വിദ്യാര്‍ഥിനിയെ നടുറോഡില്‍ യുവാവ് കൊലപ്പെടുത്തി. ബിഫാം വിദ്യാര്‍ഥിനിയായ യാമിനി പ്രിയ ആണ് കൊല്ലപ്പെട്ടത്. മല്ലേശരത്തുള്ള മാളിനു പിന്നിലെ റെയില്‍വെ ട്രാക്കിനു സമീപമാണ് യാമിനിയുടെ മൃതദേഹം കണ്ടെത്തിയത്. കത്തി പലതവണ കഴുത്തില്‍ കുത്തിയിറക്കിയ ശേഷം പ്രതി വിഗ്‌നേഷ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

ഇന്ന് രാവിലെ ഏഴുമണിക്കാണ് പരീക്ഷയ്ക്കായി പ്രിയ വീട്ടില്‍ നിന്ന് ഇറങ്ങിയത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രിയയെ ഇയാള്‍ പിന്തുടരുകയായിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് വിഘ്‌നേഷ് കൈയില്‍ കരുതിയ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു

ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായ രക്തസ്രാവം ഉണ്ടായതിനാല്‍ യുവതി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.

Pharma Student Found Murdered Behind Mall in Bengaluru

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊല്ലത്ത് അരും കൊല; മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

SCROLL FOR NEXT