നരേന്ദ്രമോദി പിടിഐ
India

ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ ജയിലില്‍ അടയ്ക്കും; വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമെന്ന് നരേന്ദ്ര മോദി

വിദ്യാര്‍ഥികളുടെ ഭാവിയെ തകര്‍ക്കുന്നതൊന്നും സര്‍ക്കാര്‍ അനുവദിക്കില്ല. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായവര്‍ക്ക് കഠിനമായ ശിക്ഷ നല്‍കുമെന്നും അവരെ ജയിലിലടയ്ക്കുമെന്നും മോദി പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി:നീറ്റ് പരീക്ഷയില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ ജയിലില്‍ അടയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്‍ഡിഎ പാര്‍ലമെന്ററി യോഗത്തിലാണ് മോദിയുടെ പരാമര്‍ശം. വിദ്യാര്‍ഥികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും പരീക്ഷകളില്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.

പരീക്ഷയിലെ ക്രമക്കേടിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെ ഭാവിയെ തകര്‍ക്കുന്നതൊന്നും സര്‍ക്കാര്‍ അനുവദിക്കില്ല. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായവര്‍ക്ക് കഠിനമായ ശിക്ഷ നല്‍കുമെന്നും അവരെ ജയിലിലടയ്ക്കുമെന്നും മോദി പറഞ്ഞു.

എന്‍ഡിഎയോഗത്തില്‍ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ചര്‍ച്ച ചെയ്തതായി പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. അതേസമയം, ജന്തര്‍ മന്തറില്‍ നേരിട്ടെത്തി ചര്‍ച്ചക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് സിജെപി ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിമാര്‍ക്കോ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികള്‍ക്കോ പൊലീസിനോ ചര്‍ച്ചയില്‍ പങ്കെടുക്കാം. നേരത്തെ കേന്ദ്രമന്ത്രി ജെപി നഡ്ഡയുമായി സിജെപി പ്രവര്‍ത്തകര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ നഡ്ഡയുമായുള്ള ചര്‍ച്ച വെറുതെ സമയം കളഞ്ഞെന്നും കൂടിയാലോചന നടത്തി തീരുമാനം പറയാമെന്നു പറഞ്ഞ് നഡ്ഡ കബളിപ്പിച്ചെന്നും സിജെപി ആരോപിച്ചു. സമരം അവസാനിപ്പിക്കണമെന്നായിരുന്നു മന്ത്രിയുടെ അഭ്യര്‍ഥന. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ പിന്മാറില്ലെന്നു സിജെപി നേതാക്കള്‍ വ്യക്തമാക്കി.

PM Modi assures strict action against NEET culprits, says students' future will be protected

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിപക്ഷ പ്രതിഷേധം, രാഹുലിനെ റോഡിലൂടെ വലിച്ചിഴച്ചു, അറസ്റ്റ്

പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചതിനാല്‍ ആസ്ത്മ അറ്റാക്കുണ്ടായി; വിദ്യാര്‍ത്ഥികളുടെ പോരാട്ടവീര്യത്തിന് സലാം: ഷബാന ആസ്മി

'ജെന്‍-സിയോട്, നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു'; വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം ഔദാര്യമല്ലെന്ന് ദിവ്യ പ്രഭ

'ഇനി അധികനേരം കാത്തുനിൽക്കേണ്ട',പീക്ക് അവറിൽ അധിക സര്‍വീസ്; നാളെ മുതല്‍ പുതിയ ക്രമീകരണവുമായി കൊച്ചി മെട്രോ

ഗള്‍ഫില്‍ വ്യാജ ബ്രാന്‍ഡുകളുടെ വന്‍ ശേഖരം പിടിച്ചെടുത്തു; 3,699 ഓളം വ്യാജ വസ്ത്രങ്ങള്‍ പിടികൂടി