PM Modi congratulates Team India on Asia Cup victory 
India

'ഗെയിം ഫീല്‍ഡിലെ ഓപറേഷന്‍ സിന്ദൂര്‍, ഫലം ഒന്ന് തന്നെ'; ടീം ഇന്ത്യക്ക് ആശംസയുമായി പ്രധാനമന്ത്രി

ഞായറാഴ്ച നടന്ന ഫൈനലില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആവശം നിറഞ്ഞ പോരാട്ടത്തില്‍ എഷ്യ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച ടീം ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടി നല്‍കിയ ഓപറേഷന്‍ സിന്ദൂറിനോട് ഉപമിച്ചാണ് പ്രധാന മന്ത്രിയുടെ പ്രതികരണം. 'ഗെയിം ഫീല്‍ഡിലെ ഓപറേഷന്‍ സിന്ദൂര്‍, ഫലം ഒന്നുതന്നെ -ഇന്ത്യ ജയിച്ചിരിക്കുന്നു. നമ്മുടെ ക്രിക്കറ്റ് താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍' എന്നായിരുന്നു മോദിയുടെ എക്‌സ് പോസ്റ്റ്.

രാഷ്ട്രപതിയുള്‍പ്പെടെ പ്രമുഖ നേതാക്കള്‍ എല്ലാം ടീം ഇന്ത്യയ്ക്ക് ആശംസകളുമായി എത്തി. ടൂര്‍ണമെന്റില്‍ ഒരു മത്സരവും തോല്‍ക്കാതെ സമ്പൂര്‍ണ ആധിപത്യം അടയാളപ്പെടിക്കൊണ്ടുള്ള ഇന്ത്യയുടെ മഹത്തരമാണെന്നായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം. കേരള മുഖ്യമന്ത്രി പിണറായി വിജയനും ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങളുമായി പോസ്റ്റ് പങ്കുവച്ചു. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങള്‍ എന്നാണ് പിണറായി വിജയന്റെ പ്രതികരണം.

നിരവധി നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് വേദിയായി ദുബൈ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന ഫൈനലില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തത്. ഏഷ്യ കപ്പ് ടൂര്‍ണമെന്റിലെ ഒന്‍പതാം കിരീടമാണ് ഇന്ത്യ സ്വന്തമാക്കിയത്.

Prime Minister Narendra Modi comgradulate India’s Asia Cup victory over Pakistan. He linked the Indian team’s performance to India’s Operation Sindoor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹർമൻപ്രീതിന്റെ പോരാളികൾ; മൈറ്റി ഓസീസിനെ വീഴ്ത്തി മധുര പ്രതികാരം! ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് ഫൈനലില്‍

വിചാരിക്കാത്ത അധിക ചെലവുകള്‍ ഉണ്ടാകും, ഈ നക്ഷത്രക്കാര്‍ക്ക് ദൈവാധീനം കുറഞ്ഞ കാലം

ഫ്രഷ് കട്ട് പ്ലാന്റിന് പ്രവര്‍ത്തിക്കാന്‍ അനുമതി; അടച്ചുപൂട്ടുന്നതുവരെ പ്രതിഷേധമെന്ന് സമരസമിതി

കെഎസ്ആര്‍ടിസിയില്‍ കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യയാത്ര; കുട്ടികള്‍ക്ക് സമ്മാനപ്പൊതി; പ്രഖ്യാപനവുമായി മന്ത്രി

യുഎഇയിൽ ഇന്ത്യൻ ഇ-പാസ്‌പോർട്ട്: പുതിയ മാറ്റങ്ങൾ എന്തൊക്കെ? പ്രവാസികൾ അറിയേണ്ട കാര്യങ്ങൾ

SCROLL FOR NEXT