ഫയല്‍ ചിത്രം 
India

രാമനെയും കൃഷ്ണനെയും പോലെ മോദി 'ദൈവത്തിന്റെ അവതാരം'; ഇന്ത്യയുടെ 'വിശ്വഗുരു'; മധ്യപ്രദേശ് മന്ത്രി

രാമനെയും കൃഷ്ണനെയും പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദൈവത്തിന്റെ അവതാരമാണെന്ന് മധ്യപ്രദേശ് കൃഷിമന്ത്രി കമാല്‍ പട്ടേല്‍

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: രാമനെയും കൃഷ്ണനെയും പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദൈവത്തിന്റെ അവതാരമാണെന്ന് മധ്യപ്രദേശ് കൃഷിമന്ത്രി കമാല്‍ പട്ടേല്‍. കോണ്‍ഗ്രസിന്റെ അഴിമതി രാജ്യത്തിന്റെ സംസ്‌കാരം നശിപ്പിച്ചതായും നിരാശയുടെ അന്തരീക്ഷം അവസാനിപ്പിക്കാനാണ് മോദി ജനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ശരിയായ പാതയിലേക്ക് നയിക്കുന്ന വിശ്വഗുരുവാണ് മോദി. രാജ്യത്തെ അഴിമതിയില്‍ നിന്ന് മുക്തമാക്കുക, പൊതുജനക്ഷേമം ഉറപ്പാക്കുക എന്നാതാണ് മോദിയുടെ ലക്ഷ്യം. രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധി വരുമ്പോള്‍,  സേച്ഛാധിപത്യം വര്‍ധിക്കുമ്പോള്‍ ദൈവം മനുഷ്യരുപത്തില്‍ പ്രത്യക്ഷപ്പെടുമെന്നും മതവും സംസ്‌കാരവും പറയുന്നതായും അദ്ദേഹം വ്യക്തമാക്കി. 

രാക്ഷസനായ രാവണനെ ശ്രീരാമന്‍ മനുഷ്യരൂപത്തില്‍ അവതാരമെടുത്താണ് നിഗ്രഹിച്ചത്. കംസന്റെ ക്രൂരതകള്‍ വര്‍ധിച്ചപ്പോഴാണ് കൃഷ്ണന്‍ ജനിച്ച് സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കിയത്. അതുപോലെ കോണ്‍ഗ്രസിന്റെ അതിക്രമങ്ങള്‍ വര്‍ധിച്ചപ്പോഴാണ് ദൈവരൂപത്തില്‍ മോദി ജനിച്ചത്. കോണ്‍ഗ്രസിന്റെ കാലത്ത് അഴിമതിയും ജാതിയതയും വര്‍ധിച്ചു, രാജ്യത്തിന്റെ സംസ്‌കാരം നശിച്ചു. എല്ലായിടത്തും നിരാശതയുടെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഇത് അവസാനിപ്പിക്കാനാണ് മോദി ജനിച്ചത് അദ്ദേഹം പറഞ്ഞു. 

അഴിമതി രഹിത സര്‍ക്കാര്‍ ആവുകയും സാധാരണക്കാരുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്ത പ്രധാനമന്ത്രി മോദി ഇന്ത്യയുടെ വിശ്വഗുരുവാണെന്നും അദ്ദേഹം വ്യക്തമാക്കി
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

SCROLL FOR NEXT