പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഓർഡർ ഓഫ് ഒമാൻ ബഹുമതി സമ്മാനിക്കുന്നു PM Modi x
India

'ഓർഡർ ഓഫ് ഒമാൻ'; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബ​ഹുമതി

'സുഖമാണോ' എന്ന് ഇന്ത്യൻ സമൂഹത്തോട് മലയാളത്തിൽ ചോദ്യം

സമകാലിക മലയാളം ഡെസ്ക്

മസ്കറ്റ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് ഒമാൻ. 'ഓർഡർ ഓഫ് ഒമാൻ' പുരസ്കാരമാണ് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് മോദിക്കു സമ്മാനിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യൻ പ്രധാനമന്ത്രി നൽകിയ സംഭാവനകൾ മാനിച്ചാണ് ബഹുമതി. എലിസബത്ത് രാജ്ഞി, നെൽസൺ മണ്ടേല, ജോർദാൻ രാജാവ് അബ്ദുല്ല അടക്കമുള്ളവർക്ക് നേരത്തെ ഈ ബഹുമതി ലഭിച്ചിട്ടുണ്ട്.

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര കരാറിലും മോദി ഒപ്പുവച്ചു. വ്യാപാരം, നിക്ഷേപം, ഊർജ്ജം, പ്രതിരോധം തുടങ്ങിയ തന്ത്ര പ്രധാന മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാൻ കൂടിക്കാഴ്ചയിൽ ധാരണയായി.

രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മോദി ഒമാനിൽ എത്തിയത്. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം എന്ന സവിശേഷതയുമുണ്ട്.

ഒമാൻ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ വച്ചു മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തിരുന്നു. മദീനത്തുൽ ഇർഫാൻ തിയേറ്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ മലയാളം പറഞ്ഞാണ് മോദി പ്രസം​ഗം തുടങ്ങിയത്. 'സുഖമാണോ' എന്നു അദ്ദേഹം മലയാളത്തിൽ ചോദിച്ച ശേഷമാണ് സംസാരിച്ചത്. ഒമാനിൽ ധാരാളം മലയാളികൾ ഉണ്ടെന്നും തമിഴ്, തെലു​ഗു, കന്നട, ​ഗുജറാത്ത് ഭാഷകൾ സംസാരിക്കുന്നവരും രാജ്യത്തുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

PM Modi on Thursday was conferred with the Order of Oman.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

മുനമ്പത്ത് റവന്യു അവകാശങ്ങള്‍ അനുവദിച്ച ഉത്തരവിന് സ്റ്റേ, കലക്ടറുടെ ഉത്തരവ് കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

SCROLL FOR NEXT