പ്രധാനമന്ത്രി നരേന്ദ്രമോദി, ചിത്രം/പിടിഐ 
India

ഗ്രീസില്‍ നിന്ന് പ്രധാനമന്ത്രി നേരെ ഐഎസ്ആര്‍ഒയിലേക്ക്, ചന്ദ്രയാന് വേണ്ടി പ്രവര്‍ത്തിച്ചവരെ നാളെ അനുമോദിക്കും; ബിജെപിയുടെ റോഡ് ഷോ  

ഗ്രീസ് സന്ദര്‍ശനത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നേരെ പോകുന്നത് ബംഗളൂരുവിലേക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗ്രീസ് സന്ദര്‍ശനത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നേരെ പോകുന്നത് ബംഗളൂരുവിലേക്ക്. ചന്ദ്രയാന്‍ മൂന്ന് ദൗത്യം വിജയകരമാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ്ആര്‍ഒ സംഘത്തെ അഭിനന്ദിക്കാനാണ് മോദി നാളെ ബംഗളൂരുവിലേക്ക് പോകുന്നത്. നാളെ പുലര്‍ച്ചെ 5.45ന് ചന്ദ്രയാന്‍ കണ്‍ട്രോള്‍ സ്‌റ്റേഷനിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞദിവസം ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ ഭാഗമായി ലാന്‍ഡര്‍ മോഡ്യൂള്‍ വിജയകരമായി ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി നടത്തിയ പ്രസംഗത്തില്‍ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞന്മാരെ അഭിനന്ദിച്ചിരുന്നു. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദക്ഷിണാഫ്രിക്കയില്‍ എത്തിയ സമയത്തായിരുന്നു ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ് ലാന്‍ഡിങ്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് തത്സമയം വീക്ഷിച്ച ശേഷമാണ് രാജ്യത്തിന്റെ അഭിമാന നേട്ടം മോദി പങ്കുവെച്ചത്.

ഇതിന് പിന്നാലെയാണ് ബംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍ നേരിട്ടെത്തി ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരെയും അഭിനന്ദിക്കാന്‍ മോദി തീരുമാനിച്ചത്. മോദിയ്ക്ക് വമ്പിച്ച വരവേല്‍പ്പ് നല്‍കാന്‍ ബംഗളൂരുവില്‍ നാളെ റോഡ് ഷോ സംഘടിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്.വിമാനത്താവളത്തില്‍ മോദിയെ സ്വീകരിക്കാന്‍ ആറായിരത്തില്‍പ്പരം പ്രവര്‍ത്തകര്‍ എത്തുമെന്ന് മുന്‍ കര്‍ണാടക മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ആര്‍ അശോക അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

SCROLL FOR NEXT