ഫോട്ടോ: പിടിഐ 
India

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവ്; പ്രധാനമന്ത്രി മോദി വീണ്ടും ഒന്നാം സ്ഥാനത്ത്

63 ശതമാനം പോയിന്റുകളുമായി മെക്‌സിക്കന്‍ പ്രസിഡന്റ് മാനുവല്‍ ലോപസ് ഒബ്രഡോറാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലേകത്തിലെ ഏറ്റവും ജനപ്രിയനായ നേതാക്കളുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോര്‍ണിങ് കണ്‍സള്‍ട്ട് സര്‍വേയിലാണ് 75 ശതമാനം റേറ്റിങ് പോയിന്റുകളുമായി മോദി ഒന്നാം സ്ഥാനത്തെത്തിയത്. 

63 ശതമാനം പോയിന്റുകളുമായി മെക്‌സിക്കന്‍ പ്രസിഡന്റ് മാനുവല്‍ ലോപസ് ഒബ്രഡോറാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗിയാണ് മൂന്നാം സ്ഥാനത്ത്. അദ്ദേഹത്തിന് 54 ശതമാനമാണ് റേറ്റിങ് പോയിന്റ്. 

ലോക നേതാക്കളില്‍ 22 പേരാണ് പട്ടികയിലുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അഞ്ചാം സ്ഥാനത്താണ്. അദ്ദേഹത്തിന് 41 ശതമാനമാണ് റേറ്റിങ് പോയിന്റ്. കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ 39 ശതമാനമവുമായി ആറാമതും 38 ശതമാനം പോയിന്റുമായി ജപ്പാന്‍ പ്രധാനമന്ത്രി ഫുമിനോ കിഷിദ ഏഴാം സ്ഥാനത്തും നില്‍ക്കുന്നു. 

നേരത്തെ ഈ വര്‍ഷമാദ്യവും കഴിഞ്ഞ വര്‍ഷം നവംബറിലും ലോകത്തെ ഏറ്റവും ജനപ്രിയനായ നേതാവായി മോദി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ