അമിത് ഷാ  പിടിഐ
India

'മോ​ദി പ്രധാനമന്ത്രിയായി തുടരും, ബിജെപിയിൽ ആശയക്കുഴപ്പം ഇല്ല'

കെജരിവാളിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി അമിത് ഷാ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടരുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ‍ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. 75 വയസായാൽ മോദി റിട്ടയർ ചെയ്യേണ്ടി വരുമെന്നും അമിത് ഷായെ പ്രധാനമന്ത്രിയാക്കാനാണ് നീക്കമെന്നും കെജരിവാൾ പറഞ്ഞിരുന്നു. മാധ്യമങ്ങളോടു പ്രതികരിക്കവേയാണ് അമിത് ഷായുടെ മറുപടി.

അരവിന്ദ് കെജരിവാളിനോടും അദ്ദേഹത്തിന്റെ കമ്പനിയോടും ഇന്ത്യ സഖ്യത്തോടും എനിക്ക് പറയാനുള്ളത് 75 വയസ് കഴിഞ്ഞാൽ സ്ഥാനമൊഴിയണമെന്നു ബിജെപിയുടെ ഭരണ ഘടനയിൽ എവിടെയും എഴുതി വച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഈ വട്ടം പൂർത്തിയാക്കും. ഭാവിയിൽ മോദി തന്നെ രാജ്യത്തെ നയിക്കും. അത്തരത്തിലുള്ള ഒരു ആശങ്കയും ബിജെപിയിൽ നിലനിൽക്കുന്നില്ല- ഷാ വ്യക്തമാക്കി.

'അരവിന്ദ് കെജ്‌രിവാളിനോടും അദ്ദേഹത്തിന്റെ കമ്പനിയോടും ഇന്ത്യ സഖ്യത്തോടും എനിക്ക് പറയാനുള്ളത് ബി.ജെ.പിയുടെ ഭരണഘടനയിൽ അത്തരത്തിൽ എവിടെയും എഴുതിവെക്കപ്പെട്ടിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഈ വട്ടം പൂർത്തിയാക്കും. ഭാവിയിൽ മോദി തന്നെ രാജ്യത്തെ നയിക്കും. ബിജെപിയിൽ അത്തരത്തിൽ യാതൊരു ആശങ്കയും നിലനിൽക്കുന്നില്ല'- അമിത് ഷാ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സെപ്റ്റംബർ 17ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 75 വയസാകുമെന്നും പാർട്ടി നിയമം അനുസരിച്ച് 75 കഴിഞ്ഞ മോദി റിയ്യർ ചെയ്യേണ്ടി വരുമെന്നും കെജരിവാൾ പറഞ്ഞിരുന്നു. മോദി നിലവിൽ അമിത് ഷായ്ക്ക് വേണ്ടി വോട്ട് ചോദിക്കുകയാണ്. അടുത്ത തവണ ബിജെപി അധികാരത്തിൽ വന്നാൽ അമിത് ഷാ ആയിരിക്കും പ്രധാനമന്ത്രി.

മുതിർന്ന നേതാക്കളായ എൽകെ അഡ്വാനി, മുരളി മനോഹർ ജോഷി അടക്കമുള്ളവരുടെ രാഷ്ട്രീയ ഭാവി തന്നെ ബിജെപി തുടച്ചു നീക്കി. യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചും കെജരിവാൾ മുന്നറിയിപ്പ് നൽകിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT