ഡല്‍ഹി -ഡെറാഡൂണ്‍ എക്‌സ്പ്രസ് വേ നാളെ ഉദ്ഘാടനം ചെയ്യും 
India

ഇനി രണ്ടര മണിക്കൂര്‍ മാത്രം; ഡല്‍ഹിയില്‍ നിന്ന് ഡെറാഡൂണില്‍ അതിവേഗമെത്താം; ഉദ്ഘാടനം പ്രധാനമന്ത്രി

പാത തുറക്കുന്നതോടെ ഡല്‍ഹി ഹരിദ്വാര്‍ യാത്രാ സമയം 5 മണിക്കൂറില്‍ നിന്ന് ഏകദേശം 2 മണിക്കൂറായി കുറയും.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി -ഡെറാഡൂണ്‍ എക്‌സ്പ്രസ് വേ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇതോടെ, നിലവില്‍ ആറര മണിക്കൂറുള്ള യാത്രാസമയം രണ്ടര മണിക്കൂറായി കുറയും. ഏകദേശം 12,000 കോടി രൂപ ചെലവില്‍ നിര്‍മിച്ച ആറുവരി പാത അക്ഷര്‍ധാം ക്ഷേത്രത്തിനടുത്തു നിന്നു തുടങ്ങി, ഉത്തര്‍പ്രദേശിലെ ബാഗ്പത്, ബറൗട്ട്, ഷാംലി, സഹാറന്‍പുര്‍ തുടങ്ങിയ സ്ഥലങ്ങളിലൂടെയാണു കടന്നു പോകുന്നത്. 210 കിലോമീറ്ററാണ് എക്‌സ്പ്രസ് വേ. കാറുകള്‍ക്കു മണിക്കൂറില്‍ 100 കിലോമീറ്ററാണു വേഗപരിധി. 7 ഇന്റര്‍ചേഞ്ചുകള്‍, 2 റെയില്‍വേ മേല്‍പാലങ്ങള്‍, 10 വലിയ പാലങ്ങള്‍, എന്നിവയാണു പ്രധാന സവിശേഷതകള്‍.

പാത തുറക്കുന്നതോടെ ഡല്‍ഹി ഹരിദ്വാര്‍ യാത്രാ സമയം 5 മണിക്കൂറില്‍ നിന്ന് ഏകദേശം 2 മണിക്കൂറായി കുറയും. ഹരിദ്വാറിലേക്കു പ്രത്യേക പാതയ്ക്കായി ചാര്‍ ധാം ഹൈവേ ശൃംഖലയുമായും എക്‌സ്പ്രസ് വേ ബന്ധിപ്പിക്കുന്നുണ്ട്. ഡല്‍ഹി ഉത്തരാഖണ്ഡ് യാത്രാസമയം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്ന പാത യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരേപോലെ ഗുണം ചെയ്യും.

പാതയിലെ രാജാജി ദേശീയോദ്യാനത്തിലൂടെയുള്ള 12 കിലോമീറ്റര്‍ വന്യജീവികളെ ഉപദ്രവിക്കാതെ വാഹനങ്ങള്‍ക്കു കടന്നുപോകാനുള്ള തരത്തിലാണു എക്‌സപ്രസ് വേ. 12 കിലോമീറ്റര്‍ എലിവേറ്റഡ് പാതയാണ് ഇവിടെ നിര്‍മിച്ചിരിക്കുന്നത്. വന്യജീവി സഞ്ചാരം തടസ്സമില്ലാതെ സാധ്യമാക്കാനാണിത്. പാരിസ്ഥിതിക ആഘാതം കുറയ്ക്കാനും സുരക്ഷ വര്‍ധിപ്പിക്കാനും 200 മീറ്റര്‍ വീതമുള്ള രണ്ട് ആനത്താരകള്‍ മൃഗങ്ങള്‍ക്കു കടന്നുപോകാന്‍ 6 പ്രത്യേക പാതകളും ഇതില്‍ ഉള്‍പ്പെടുന്നു.

PM Narendra Modi to inaugurate Delhi-Dehradun Expressway tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രക്ഷാ പ്രവര്‍ത്തനം'; ഗണ്‍മാന്‍മാര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി എസ്‌ഐടി റിപ്പോര്‍ട്ട്

ടീ ഷര്‍ട്ടും മാസ്‌കും ധരിച്ച് എത്തിയപ്പോള്‍ ആളെ മനസിലായില്ല; സ്‌പെഷല്‍ ദര്‍ശനത്തിന് ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയത് 4000 രൂപ

'രോഹിതിന് വേണ്ടിയാണോ ജയ്‌സ്വാളിനെ ഒഴിവാക്കിയത് ?'; സെലക്ടർമാർ മാപ്പ് പറയണം, വിമർശനവുമായി മഞ്ജരേക്കർ

'സനാതന ധർമം ഇല്ലെന്ന് പറയണമെങ്കിൽ, അവർ അവരുടെ മാതാപിതാക്കളെ പുറന്തള്ളണം; അത് സാധ്യമാണോ ?', ഉദയനിധി സ്റ്റാലിനെതിരെ അർജുൻ സർജ

'ആ നടനെ കളിയാക്കി അഭിനയിച്ചതില്‍ ഇന്നും കുറ്റബോധമുണ്ട്; ജീവിതകഥ കേട്ട് പൊട്ടിക്കരഞ്ഞു'; വെളിപ്പെടുത്തി ഉര്‍വശി

SCROLL FOR NEXT