റെഡ്ഡിപാളയം മേഖലയിലാണ് ദാരുണമായ സംഭവം പ്രതീകാത്മക ചിത്രം
India

മാന്‍ഹോളിലൂടെ വിഷവായു ശുചിമുറിയിലെത്തി; പുതുച്ചേരിയില്‍ മൂന്ന് മരണം

പുതുച്ചേരിയില്‍ മാന്‍ഹോളിലൂടെ വീടിനുള്ളിലേക്ക് കയറിയ വിഷവായു ശ്വസിച്ച് മൂന്ന് മരണം

Author : സമകാലിക മലയാളം ഡെസ്ക്

പുതുച്ചേരി: പുതുച്ചേരിയില്‍ മാന്‍ഹോളിലൂടെ വീടിനുള്ളിലേക്ക് കയറിയ വിഷവായു ശ്വസിച്ച് മൂന്ന് മരണം. മരിച്ച മൂന്ന് പേരും സ്ത്രീകളാണ്. മാന്‍ഹോളിലൂടെ പുറത്ത് വന്ന വിഷവായു ശുചിമുറിയിലൂടെയാണ് വീടിനുള്ളിലേക്കെത്തിയത്. ഇത് ശ്വസിച്ച രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിന് പിന്നാലെ പ്രദേശത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റെഡ്ഡിപാളയം മേഖലയിലാണ് ദാരുണമായ സംഭവം.ശുചിമുറിയില്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. വിഷ വായു ശ്വസിച്ച് വീട്ടിലെ സ്ത്രീകള്‍ നിലവിളിച്ചതായാണ് റിപ്പോര്‍ട്ട്. റെഡ്ഡിപാളയം, പുതുനഗര്‍ മേഖലയിലെ മുഴുവന്‍ മാന്‍ഹോളുകളും തുറന്നിട്ടുണ്ട്. പ്രദേശത്തെ വീടുകളിലുള്ളവരെ ഒഴിപ്പിച്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !