ആന്ധ്ര മുഖ്യമന്ത്രിയുടെ പോസ്റ്റര്‍ കടിച്ചുകീറുന്ന നായയുടെ ദൃശ്യം 
India

മുഖ്യമന്ത്രിയുടെ പോസ്റ്റര്‍ കടിച്ചുകീറി; നായയ്‌ക്കെതിരെ പരാതി- വീഡിയോ 

ആന്ധ്രയില്‍ നായയ്ക്ക് എതിരെ പൊലീസില്‍ പരാതി

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ആന്ധ്രയില്‍ നായയ്ക്ക് എതിരെ പൊലീസില്‍ പരാതി. മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പോസ്റ്റര്‍ കടിച്ചുകീറി നീക്കിയതിനാണ് നായയ്‌ക്കെതിരെ പരാതി നല്‍കിയത്. തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് ദാസരി ഉദയയാണ് പരിഹാസരൂപേണ പരാതി നല്‍കിയത്. 

വിജയവാഡയിലാണ് സംഭവം. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പോസ്റ്റര്‍ കടിച്ചുകീറുന്ന നായയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ അടക്കം വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പയക്കരപേട്ട് പൊലീസ് സ്റ്റേഷനില്‍ നായയ്‌ക്കെതിരെ പരാതി നല്‍കിയത്. 

മുഖ്യമന്ത്രിയെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പരാതിയില്‍ പറയുന്നത്. കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാണ് പരിഹാസരൂപേണയുള്ള പരാതിയില്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം