സുപ്രീംകോടതി ( supreme court ) ഫയൽ
India

കൈക്കൂലി പണം എലി തിന്നു; ആശ്ചര്യപ്പെട്ട് സുപ്രീംകോടതി

അഴിമതിനിരോധന നിയമ പ്രകാരം പട്ന ഹൈക്കോടതി കുറ്റക്കാരിയാണെന്ന് വിധിച്ച അരുണ കുമാരിയുടെ ജാമ്യഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കൈക്കൂലി കേസില്‍ പിടിച്ചെടുത്ത 10,000 രൂപ എലി തിന്നുവെന്ന് പൊലീസ് റിപ്പോര്‍ട്ട്. പരാമര്‍ശത്തില്‍ സുപ്രീംകോടതി ആശ്ചര്യം പ്രകടിപ്പിച്ചു. അഴിമതിക്കേസില്‍ പിടിയിലായ ബിഹാറിലെ വനിത ഉദ്യോഗസ്ഥയുടെ കേസിലാണ് ഈ പരാമര്‍ശം ഉണ്ടായിരുന്നത്.

അഴിമതിനിരോധന നിയമ പ്രകാരം പട്ന ഹൈക്കോടതി കുറ്റക്കാരിയാണെന്ന് വിധിച്ച അരുണ കുമാരിയുടെ ജാമ്യഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ശിശുവികസന പദ്ധതിയില്‍ ഓഫിസറായിരിക്കെ 10,000 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. വിചാരണക്കോടതി ഇവരെ വെറുതെ വിട്ടെങ്കിലും ഹൈക്കോടതി 4 വര്‍ഷം കഠിന തടവു വിധിച്ചു.

ഈ ഉത്തരവിലാണ് പണം എലി തിന്നതിനെക്കുറിച്ചു പരാമര്‍ശിച്ചത്. പണം ശരിയായി സൂക്ഷിച്ചില്ലെന്നതിനാല്‍ പ്രോസിക്യൂഷന്‍ കേസ് തെറ്റാണെന്നു പറയാന്‍ കഴിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. സാഹചര്യ തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് ശിക്ഷിച്ചത്. വിഷയം അന്തിമവാദം കേള്‍ക്കുമ്പോള്‍ വിശദമായി പരിശോധിക്കുമെന്നു നിരീക്ഷിച്ച സുപ്രീംകോടതി ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു.

Police report states that rats ate the Rs 10,000 seized in a bribery case. The Supreme Court expressed surprise at this mention

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഷമം ഉള്ളിലൊതുക്കി പുരുഷാരം; പൂരങ്ങളുടെ പൂരവിസ്മയം തുടങ്ങി

കള്ളനെ പേടിച്ച് ആറു പവന്‍ സ്വര്‍ണം പുസ്തകത്തില്‍ ഒളിപ്പിച്ചു; കുടുംബം ആക്രിക്കടയില്‍, സംഭവം ഇങ്ങനെ

അത്താഴവിരുന്നിനിടെ വെടിയൊച്ച; ട്രംപിനെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു-ദൃശ്യങ്ങള്‍

തൃശൂര്‍ പൂരം: ചെമ്പുകാവ് ഭഗവതി എപ്പോള്‍ വരും? അറിയാം ഘടക പൂരങ്ങളുടെ സമയക്രമം

കനത്ത ചൂട് ഇന്നും തുടരും; ആശ്വാസമായി നാളെ മുതല്‍ മഴ

SCROLL FOR NEXT