ഭാരതനാട്യം അവതരിപ്പിച്ച് പൂജ ഹിര്‍വാദേ/ വിഡിയോ സ്ക്രീൻഷോട്ട് 
India

'നമോ നമോ ഭാരതാംബേ'; ചന്ദ്രയാന്‍ ഗീതത്തിനു ചുവടു വച്ച് നര്‍ത്തകി പൂജ ഹിര്‍വാഡെ -  വിഡിയോ

ഇന്ന് വൈകുന്നേരം 6.04ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവപ്രദേശത്തിന് ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡ് ചെയ്യും

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ചന്ദ്രയാൻ ​ഗീതത്തിന് ഭാരതനാട്യം അവതരിപ്പിച്ച് നർത്തകി പൂജ ഹിര്‍വാഡെ. മുഴുവന്‍ ഇന്ത്യക്കാർക്കും അഭിമാനമുഹൂര്‍ത്തമാണിതെന്നും ഈ ദിനം യാഥാര്‍ത്ഥ്യമാക്കി നൽകിയ ശാസ്ത്രജ്ഞര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും പൂജ പറഞ്ഞു.

ചന്ദ്രോപരിതലത്തില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്നത്  സാക്ഷ്യം വഹിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം. ചന്ദ്രയാൻ മൂന്നിന്റെ വിജയത്തിനായി ലോകത്തിന്റെ പലഭാ​ഗങ്ങളിൽ നിന്നും പ്രാർത്ഥനയായും ആശംസകളായും വന്നു നിറയുകയാണ്.

ഇന്ന് വൈകുന്നേരം 6.04ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവപ്രദേശത്തിന് ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡ് ചെയ്യും. ലാന്‍ഡര്‍ ഇറങ്ങി ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ചന്ദ്രോപരിതലത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ഓര്‍ബിറ്റര്‍ വഴി ഭൂമിയിലെ കണ്‍ട്രോള്‍ സെന്ററിലെത്തുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയില്‍ വെച്ച് ഈ ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കും. ചന്ദ്രയാന്‍ 3ന്റെ സോഫ്റ്റ് ലാന്‍ഡിങ് വിജയമാകാന്‍ ലണ്ടനിലെ ഉക്‌സ്ബ്രിസ്ജിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആദ്യശക്തി മാതാജി ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. 

വൈകുന്നേരം 5.20 മുതല്‍ ഐഎസ്ആര്‍ഒയുടെ വെബ്‌സൈറ്റില്‍ തത്സമയ സംപ്രേക്ഷണം ഉണ്ടാകും. ഇന്ന് വൈകിട്ട് 5.45ന് ചന്ദ്രോപരിതലത്തില്‍ നിന്ന് ലാന്‍ഡര്‍ താഴ്ത്താനാരംഭിക്കും. ദൗത്യം വിജയിച്ചാല്‍ ഭൂമിയുടെ ഏക പ്രകൃതിദത്ത ഉപഗ്രഹത്തിന്റെ അജ്ഞാത പ്രദേശമായ ദക്ഷിണധ്രുവത്തില്‍ എത്തുന്ന ആദ്യ രാജ്യമാകും ഇന്ത്യ.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

എല്ലാ കുടുംബങ്ങള്‍ക്കും 5 സെന്റ് വീതം, റോഡ്, 1000 ചതുരശ്ര അടി വീട് ; മലയിടംതുരുത്തില്‍ കരാര്‍

'പുരുഷന്‍മാര്‍ കള്ള് കുടിച്ചു കുടുംബം നോക്കാത്ത തെണ്ടികള്‍, ബലേ ഭേഷ്'; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് അഖില്‍ മാരാര്‍

ലോകകപ്പ് ത്രില്ലർ! ഇറാനും ന്യൂസിലൻഡും കട്ടയ്ക്ക് തന്നെ; അടിക്ക് തിരിച്ചടി

SCROLL FOR NEXT